ഗയാനയിൽ സ്‌കൂൾ ഹോസ്റ്റലിന് തീപിടിച്ച് 20 വിദ്യാർത്ഥിനികൾ മരിച്ചു

തെക്കേ അമേരിക്കൻ രാജ്യമായ ഗയാനയിൽ സ്‌കൂൾ ഹോസ്റ്റലിന് തീപിടിച്ച് 20 വിദ്യാർത്ഥിനികൾ മരിച്ചു
. സെൻട്രൽ ഗയാനയിലെ മഹ്ദിയ സെക്കൻഡറി സ്കൂളിൽ പെൺകുട്ടികളുടെ ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തിലാണ് വിദ്യാർത്ഥിനികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റുതീപിടിത്തത്തിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല.
മധ്യ ഗയാനയിലെ മഹിദ നഗരത്തിലെ സ്‌കൂൾ ഹോസ്റ്റലിലാണ് തീപിടുത്തമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച രാത്രി (പ്രാദേശിക സമയം) രാത്രി 11:40 ഓടെയാണ് തീപിടുത്തമുണ്ടായത്. അപകടസമയത്ത് വിദ്യാർത്ഥിനികൾ ഉറങ്ങുകയായിരുന്നു. നിരവധി പെൺകുട്ടികൾ ഇപ്പോഴും അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിന്റെ ചില ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 800,000 ആളുകളുള്ള ഒരു ചെറിയ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യമായ ഗയാന, ഒരു മുൻ ഡച്ച്, ബ്രിട്ടീഷ് കോളനിയാണ്.
“ഇതൊരു വലിയ ദുരന്തമാണ്”, സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച ഗയാന പ്രസിഡന്റ് ഇർഫാൻ അലി പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കണമെന്ന് പ്രതിപക്ഷ എംപിയായ നടാഷ സിംഗ് ലൂയിസ് ആവശ്യപ്പെട്ടു.