പ്രായപൂര്‍ത്തിയാകാത്ത 16 ആണ്‍കുട്ടികളെ പീഡിപ്പിച്ചു ; കാലിഫോര്‍ണിയയില്‍ യുവാവിന് 707 വര്‍ഷം തടവുശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത 16 ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ യുവാവിന് 707 വര്‍ഷം തടവ് ശിക്ഷ. കാലിഫോര്‍ണിയയിലാണ് സംഭവം. 34കാരനായ മാത്യു സാക്ര്‌സെസ്‌കിയെയാണ് ഓറഞ്ച് കൗണ്ടി സുപ്പീരിയര്‍ കോടതി ജഡ്ജി കിംബെര്‍ലി മെന്നിഗര്‍ ശിക്ഷിച്ചത്.
14 വയസില്‍ താഴെയുള്ള 16 ആണ്‍കുട്ടികളെ പീഡിപ്പിച്ച ഇയാള്‍ മറ്റൊരു കുട്ടിയെ അശ്ലീല വീഡിയോ കാണിക്കുകയും ചെയ്തു. 2014നും 2019നും ഇടയിലാണ് കേസിനാസ്പദമായ കുറ്റകൃത്യങ്ങള്‍ നടന്നത്.
2019 മെയ് മാസത്തില്‍, തന്റെ എട്ട് വയസുള്ള മകനെ മോശമായി സ്പര്‍ശിച്ചതിന് കുട്ടിയുടെ മാതാപിതാക്കളില്‍ ഒരാള്‍ പൊലീസില്‍ പരാതി നല്‍കി. ഇതോടെയാണ് മറ്റു വിവരങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തില്‍ 11 കുട്ടികളെ തെക്കന്‍ കാലിഫോര്‍ണിയയില്‍ മാത്രം പീഡിപ്പിച്ചതായി തെളിഞ്ഞു.
തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്ന് മാത്യു സാക്ര്‌സെസ്‌കി കോടതിയോട് പറഞ്ഞു. കുട്ടികളുടെ മുഖത്ത് ചിരി വിടര്‍ത്താന്‍ കഴിഞ്ഞതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന വിചിത്രമായ കാര്യമാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്.