ഡ്രോണ്‍ അവശിഷ്ടം വീണ് കുവൈത്തില്‍ 11 വയസ്സുള്ള പെണ്‍കുട്ടി മരിച്ചു
ഇറാന്റെ നിരവധി ആക്രമണം ചെറുത്തെന്ന് കുവൈത്ത് അറിയിച്ചു.
ഡ്രോണ്‍ അവശിഷ്ടം വീണ് 11 വയസുള്ള പെണ്‍കുട്ടി മരിച്ചു. കുവൈത്ത് തലസ്ഥാനത്താണ് സംഭവം. ആക്രമണത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്കേറ്റു. ഇതോടെ, കുവൈത്തില്‍ പരിക്കേറ്റവരുടെ എണ്ണം 32 ആയി. ഇറാന്റെ നിരവധി ആക്രമണം ചെറുത്തെന്ന് കുവൈത്ത് അറിയിച്ചു.
ഇന്നലെ, ഇറാന്‍ നടത്തിയ ആക്രമണത്തില്‍ കുവൈത്തില്‍ രണ്ട് നാവിക സേനാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. സര്‍ജന്റുമാരായ വാലീദ് മജീദ് സുലൈമാന്‍, അബ്ദുല്‍ അസീസ് അബ്ദുള്‍ മൊഹ്സെന്‍ ദാഖില്‍ നാസര്‍ എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രിയോടെയാണ് ഇരുവരുടെയും മരണം കുവൈത്ത് സായുധ സേന സ്ഥിരീകരിച്ചത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെയാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് വിശദീകരണം. എന്നാല്‍ ആക്രമണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കുവൈത്ത് പുറത്തുവിട്ടിട്ടില്ല.
ഇറാന്റെ ഒമ്പത് ഡ്രോണ്‍ തകര്‍ത്തെന്ന് സൗദിയും അറിയിച്ചു.
.jpg)


