11 വയസ്സുകാരനെ കാണാതായി, മകനെ പ്രേതം തട്ടിക്കൊണ്ടുപോയെന്ന് പിതാവ് ; പ്രേതത്തിനെതിരെ കേസെടുത്ത് പാക് പൊലീസ്

missing

ജനുവരി 21നാണ് ഗാരിസണ്‍ മേഖലയില്‍ നിന്ന് കുട്ടിയെ കാണാതായത്.


11 വയസ്സുള്ള ആണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് പ്രേതത്തിനെതിരെ കേസ് ഫയല്‍ ചെയ്ത് പാകിസ്ഥാനിലെ പൊലീസ് സ്റ്റേഷന്‍. കുട്ടിയെ പ്രേതം തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്തതായി എആര്‍വൈ ന്യൂസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 21നാണ് ഗാരിസണ്‍ മേഖലയില്‍ നിന്ന് കുട്ടിയെ കാണാതായത്. പത്ത് ദിവസത്തിന് ശേഷം കുട്ടിയുടെ ഒരു സൂചനയും ലഭിക്കാതെ വന്നപ്പോള്‍, അച്ഛന്‍ ടാക്‌സില പൊലീസ് സ്റ്റേഷനില്‍ എത്തി പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) ഫയല്‍ ചെയ്തു.

tRootC1469263">

പ്രാദേശികമായി ജിന്നുകള്‍ എന്നറിയപ്പെടുന്ന അമാനുഷിക ശക്തികള്‍ തന്റെ മകനെ ഓടിപ്പോകാന്‍ നിര്‍ബന്ധിച്ചുവെന്ന് എഫ്ഐആറില്‍ പിതാവ് ആരോപിച്ചു. ഇത്തരമൊരു സംഭവം നടക്കുന്നത് ഇതാദ്യമല്ലെന്നും പരാതിക്കാരന്‍ പറഞ്ഞു. ജിന്നുകള്‍ മുമ്പ് പലതവണ തന്റെ മകനെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും പരാതിയില്‍ പറഞ്ഞു.

മുന്‍ സംഭവങ്ങള്‍ക്ക് ശേഷം കുട്ടി വീട്ടിലേക്ക് മടങ്ങിയെത്തിയെങ്കിലും, ഇത്തവണ പത്ത് ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ലെന്ന് പരാതിയില്‍ പറഞ്ഞു. പാകിസ്ഥാനിലെ നിയമവ്യവസ്ഥയില്‍ ഇതിനുമുമ്പും സമാനമായ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Tags