ചൈനയില്‍ ട്രെയിൻ ഇടിച്ച്‌ റെയില്‍വേ തൊഴിലാളികളായ 11 പേര്‍ കൊല്ലപ്പെട്ടു, രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

f

ട്രെയിൻ പുലർച്ചെ കുൻമിംഗിലെ ലുവോയാങ് ടൗണ്‍ സ്റ്റേഷനില്‍ നിർമ്മാണ തൊഴിലാളികളുമായി കൂട്ടിയിടിച്ച്‌ 11 പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കുൻമിംഗ് റെയില്‍വേ ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

തെക്കുപടിഞ്ഞാറൻ ചൈനയില്‍ ട്രെയിൻ ഇടിച്ച്‌ അപകടം. റെയില്‍വേ തൊഴിലാളികളായ 11 പേർ കൊല്ലപ്പെട്ടു. അപകടത്തില്‍ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.യുനാൻ പ്രവിശ്യയിലായിരുന്നു അപകടം.

ട്രെയിൻ പുലർച്ചെ കുൻമിംഗിലെ ലുവോയാങ് ടൗണ്‍ സ്റ്റേഷനില്‍ നിർമ്മാണ തൊഴിലാളികളുമായി കൂട്ടിയിടിച്ച്‌ 11 പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കുൻമിംഗ് റെയില്‍വേ ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

tRootC1469263">

റെയില്‍പാളത്തില്‍ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരെയാണ് സീസ്‌മിക് ഇക്വിപ്മെൻ്റിൻ്റെ പരിശോധനയ്ക്കായി ഓടുകയായിരുന്ന ട്രെയിൻ ഇടിച്ചത്. ഉദ്യോഗസ്ഥ വീഴ്ചയാണോ, സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമായതെന്ന് വ്യക്തമായിട്ടില്ല.

 ഭൂകമ്ബമുണ്ടായാല്‍ ആഘാതം എത്രത്തോളമായിരിക്കുമെന്ന് പരിശോധിക്കുന്നതിനുള്ള ട്രെയിനാണ് റെയില്‍വേ പാളത്തില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ സംഘത്തെ ഇടിച്ചത്. ഒരു വളവില്‍ വെച്ചാണ് അപകടം നടന്നതെന്നാണ് വിവരം.

Tags