ചൈനയില്‍ കുടുംബത്തിലെ 11 പേരെ വധശിക്ഷക്ക് വിധേയമാക്കി

china

കൊലപാതകം, നിയമവിരുദ്ധ തടങ്കല്‍, വഞ്ചന, ചൂതാട്ട കേന്ദ്രങ്ങള്‍ നടത്തല്‍ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങള്‍ക്ക് സെജിയാങ് പ്രവിശ്യയിലെ കോടതി സെപ്റ്റംബറില്‍ കുടുംബാംഗങ്ങളെ ശിക്ഷിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ചൈനയില്‍ കുടുംബത്തിലെ 11 പേരെ വധശിക്ഷക്ക് വിധേയമാക്കി. മ്യാന്‍മറില്‍ വന്‍തോതിലുള്ള അഴിമതി കേന്ദ്രങ്ങളും ചൂതാട്ട പ്രവര്‍ത്തനങ്ങളും നടത്തിയിരുന്ന മിംഗ് കുടുംബത്തിലെ 11 അംഗങ്ങളെയാണ് ചൈന വധശിക്ഷയ്ക്ക് വിധേയമാക്കിയത്. കൊലപാതകം, നിയമവിരുദ്ധ തടങ്കല്‍, വഞ്ചന, ചൂതാട്ട കേന്ദ്രങ്ങള്‍ നടത്തല്‍ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങള്‍ക്ക് സെജിയാങ് പ്രവിശ്യയിലെ കോടതി സെപ്റ്റംബറില്‍ കുടുംബാംഗങ്ങളെ ശിക്ഷിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

tRootC1469263">


ചൈനീസ് അതിര്‍ത്തിക്കടുത്തുള്ള മ്യാന്‍മറിലെ പട്ടണമായ ലൗക്കൈങ്ങില്‍ വലിയ സ്വാധീനമുള്ള കുടുംബമായിരുന്നു മിംഗ്. ഇവരുടെ നേതൃത്വത്തില്‍ കാസിനോകളും, തട്ടിപ്പ് കേന്ദ്രങ്ങളും, ചുവന്ന തെരുവുകളും പ്രവര്‍ത്തിച്ചു. 2015 നും 2023 നും ഇടയില്‍ കുടുംബത്തിന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ 10 ബില്യണ്‍ യുവാനില്‍ കൂടുതല്‍ (1.4 ബില്യണ്‍ ഡോളര്‍) നേടി. ഇവര്‍ കാരണം 14 ചൈനീസ് പൗരന്മാരുടെ മരണത്തിനും മറ്റ് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായി.

2023-ല്‍ മ്യാന്‍മര്‍ അധികൃതര്‍ മിംഗ് കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്ത് ചൈനക്ക് കൈമാറിയതോടെയാണ് ഗ്രൂപ്പിന്റെ പതനം ആരംഭിച്ചത്. ടെലികോം തട്ടിപ്പും ചൈനീസ് പൗരന്മാരെ ലക്ഷ്യം വച്ചുള്ള നിയമവിരുദ്ധ ചൂതാട്ട പ്രവര്‍ത്തനങ്ങളും തടയുന്നതിനുള്ള ശ്രമങ്ങള്‍ ആരോപിച്ച് ചൈന സമ്മര്‍ദം ചെലുത്തിയതോടെയാണ് ഇവരെ ചൈനയ്ക്ക് വിട്ടു നല്‍കിയത്.

Tags