ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം, ഒമാനുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് ഇറാന്
ഹോര്‍മുസ് തുറക്കുന്നത് ജൂണില്‍ ഒപ്പുവെച്ച ധാരണാപത്രത്തില്‍ അമേരിക്കയുടെ നിലപാടിനെ ആശ്രയിച്ചാകുമെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം സംബന്ധിച്ച് ഒമാനുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഹോര്‍മുസ് തുറക്കുന്നത് ജൂണില്‍ ഒപ്പുവെച്ച ധാരണാപത്രത്തില്‍ അമേരിക്കയുടെ നിലപാടിനെ ആശ്രയിച്ചാകുമെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
ഖത്തര്‍ സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള ഇറാനിയന്‍ പൈലറ്റുമാരുടെ വിഷയത്തില്‍ അന്വേഷണം നടത്താന്‍ അനുമതി നല്‍കണമെന്ന് ഇറാന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഇറാനെ സാമ്പത്തികമായി കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ആക്രമണം അവസാനിപ്പിച്ച് ഇറാനെ സാമ്പത്തികമായി കൂടുതല്‍ പ്രതിരോധത്തിലാക്കാനാണ് ശ്രമിക്കുന്നത് . ഇതിന്റെ ഭാഗമായി ഉയര്‍ന്ന ഇന്ധനവില കുറച്ചുകാലം കൂടി ജനങ്ങള്‍ സഹിക്കേണ്ടി വരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
.jpg)

