അമേരിക്കന്‍ സൈനികരെ കൊല്ലുന്നവര്‍ക്ക് 30,000 ഡോളര്‍ സമ്മാനം; വിവാദ പ്രഖ്യാപനവുമായി ഇറാന്
വനിതാ സൈനികരെ ആക്രമിക്കുകയോ വധിക്കുകയോ ചെയ്യുന്നവര്‍ക്ക് ഇതിന്റെ ഇരട്ടി തുക പ്രതിഫലമായി നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പ്രത്യേകം പറയുന്നുണ്ട്.
അമേരിക്കന്‍ സൈനികരെ കൊലപ്പെടുത്തുന്നവര്‍ക്ക് വന്‍ തുക സമ്മാനത്തുക പ്രഖ്യാപിച്ച് ഇറാന്. ഒരു അമേരിക്കന്‍ സൈനികനെ വധിക്കുന്നവര്‍ക്ക് 30,000 യു.എസ് ഡോളര്‍ (ഏകദേശം 25 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പ്രതിഫലം നല്‍കുമെന്നാണ് ഇറാന്റെ ഔദ്യോഗിക പത്രമായ 'ഇറാന് കേഹാന്‍' പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
മധ്യപൂര്‍വേഷ്യയില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഈ വിവാദപരമായ പ്രതികരണം. വനിതാ സൈനികരെ ആക്രമിക്കുകയോ വധിക്കുകയോ ചെയ്യുന്നവര്‍ക്ക് ഇതിന്റെ ഇരട്ടി തുക പ്രതിഫലമായി നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പ്രത്യേകം പറയുന്നുണ്ട്.
മേഖലയിലെ അമേരിക്കന്‍ സൈനിക സാന്നിധ്യത്തെ ചെറുക്കാനും തങ്ങളുടെ ശക്തി തെളിയിക്കാനും ലക്ഷ്യമിട്ടാണ് ഇറാന് ഇത്തരമൊരു വന്‍ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ അമേരിക്ക ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നേക്കും.
ഈ പ്രഖ്യാപനം കൂടുതല്‍ വഷളാക്കുമെന്നാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
.jpg)

