വിഷുപുലരിയിൽ ഈ ക്ഷേത്രങ്ങളിലേക്ക് യാത്ര പോകാം

guruvayoor temple
guruvayoor temple

മലയാണ്മയുടെ മണ്ണിനെ, മനസ്സിനെ, പ്രകൃതിയെത്തന്നെ വിഷുപ്പക്ഷി വിളിച്ചുണർത്തുകയാണ് .സമൃദ്ധിയുടെ നേര്‍ക്കാഴ്ച്ചകളിലേക്ക് കണി കണ്ടുണരുന്ന ദിവസമാണ് വിഷു . വിഷുവിനു പ്രധാനപ്പെട്ട ഒന്നാണ് വിഷുക്കണി .ഗൃഹങ്ങളിലെ പോലെത്തന്നെ  ഒട്ടുമിക്ക ക്ഷേത്രങ്ങളിലും വിഷുവിന് കണിയൊരുക്കും. വിഷുപ്പുലരിയിൽ സന്ദർശിക്കേണ്ട പ്രധാന ക്ഷേത്രങ്ങളെക്കുറിച്ചറിയാം .

1. ഗുരുവായൂർ ക്ഷേത്രം

കണ്ണനെന്ന് കേൾക്കുമ്പോൾ ഭക്തരുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ഗുരുവായൂർ ക്ഷേത്രമാണ്.ഗുരുവായൂരിലെ വിഷുക്കണി ഏറെ പ്രശസ്തവും അതിപ്രധാനവുമാണ്. വിഷുപ്പുലരിയില്‍ ഗുരുവായൂരപ്പനെ കണികണ്ട് സായൂജ്യം നേടാന്‍ നിരവധി ഭക്തരാണ് എത്തുന്നത്. പുലർച്ചെ തന്നെ ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി ദർശനം ആരംഭിക്കും. 

guruvayoor

ഭവനത്തിൽ കണികാണുന്നതിനു പ്രത്യേക മുഹൂർത്തങ്ങളുണ്ടെങ്കിലും ക്ഷേത്രത്തിൽ കണികാണുന്നതിനു പ്രത്യേകം സമയം നോക്കേണ്ടതില്ല. പുലർച്ചെ മേൽശാന്തി ശ്രീലക വാതില്‍ തുറന്ന് ആദ്യം ഗുരുവായൂരപ്പനെ കണികാണിക്കും. പിന്നീട് ഭക്തർക്ക് കണി ദർശനം നടത്താം. ശ്രീകോവിലിനകത്തെ മുഖമണ്ഡപത്തിലാണ് വിഷുക്കണി ഒരുക്കുക. രാത്രി വിഷുവിളക്ക് തെളിയും.

2.തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം

പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഒന്നാണ് കണ്ണൂർ തളിപ്പറമ്പിലെ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം. വടക്കിന്റെ ഗുരുവായൂരെന്ന് അറിയപ്പെടുന്ന ക്ഷേത്രത്തിൽ രൗദ്രഭാവത്തിൽ നിൽക്കുന്ന ശ്രീകൃഷ്ണനെയാണ് ആരാധിക്കുന്നത്. പുലർച്ചെ അഭിഷേകം കഴിഞ്ഞ് തൊഴുന്നതാണ് അഭികാമ്യം എന്നും വിശ്വാസമുണ്ട്. 

thrichambaram

കിഴക്കോട്ട് ദർശനമായ ഈ ക്ഷേത്രത്തിൽ രാവിലെ, ഉച്ച, രാത്രി എന്നിങ്ങനെ 3 പൂജകളാണുള്ളത്. പുലർച്ചെ 5.00 മുതൽ 12.00 വരെയും ഉച്ച കഴിഞ്ഞ് 5.00 മുതൽ രാത്രി 8.00 വരെയുമാണ് ക്ഷേത്രം തുറന്നിരിക്കുന്നത്. കണ്ണൂർ ബസ്റ്റാൻഡിൽ നിന്നും തളിപ്പറമ്പിലേക്ക് നിരവധി ബസ് സർവ്വീസ് ഉണ്ട്


3 . തിരുവമ്പാടി ക്ഷേത്രം

തൃശ്ശൂരിലെ അതിപുരാതന കൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ് തിരുവമ്പാടി   ശ്രീകൃഷ്ണ ക്ഷേത്രം. തൃശ്ശൂർ പൂരത്തിന്റെ മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രമാണ് ഇത്. ടിപ്പു സുൽത്താന്റെ പടയോട്ട കാലത്താണ് ക്ഷേത്രത്തിന്റെ ചരിത്രവും തുടങ്ങുന്നത്. ടിപ്പുവിന്റെ പട്ടാളത്തെ ഭയന്ന് എടക്കളത്തുരിൽ നിന്ന് ശാന്തിക്കാരൻ എടുത്ത് ഓടിയ കൃഷ്ണ വിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്ഠ.

You can visit these temples during Vishupulari.

വടക്കെ അങ്ങാടിയിൽ കണ്ടൻ കാവിലായിരുന്നു ആദ്യ പ്രതിഷ്ഠ. ധനുമാസത്തിലെ വേലയും മേടത്തിലെ പൂരവും ഭഗവതിയുടേതാ‍ണ്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, ധനുമാസത്തിലെ സ്വർഗ്ഗവാതിൽ ഏകാദശി എന്നിവയും ഈ ക്ഷേത്രത്തിൽ ആഘോഷിക്കുന്നുണ്ട്.


4 .തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രം

വ്യത്യസ്‌തമായ ആചാരാനുഷ്‌ഠാനങ്ങളും പൂജാക്രമങ്ങളും ആണ് തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിലേത്. കോട്ടയം നഗരത്തിൽ നിന്നും എട്ട് കിലോമീറ്റർ അകലെ തിരുവാർപ്പ് പഞ്ചായത്തിലാണ് ഈ പുരാതന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

 ഇന്ത്യയിൽ തന്നെ ആദ്യം നട തുറക്കുന്ന ക്ഷേത്രമാണ് തിരുവാർപ്പ് ക്ഷേത്രം. എല്ലാ ദിവസവും പുലർച്ചെ രണ്ട് മണിക്കാണ് പള്ളിയുണർത്തൽ. കൊടിയേറ്റിനുശേഷം ആണ് ഇവിടെ വിഷു പൂജ നടത്തുന്നത്. കൊടിയേറി കണി കാണണം എന്നാണ് തിരുവാർപ്പിലെ ക്ഷേത്രാചാരം.

5.അമ്പലപ്പുഴ പാർത്ഥസാരഥി ക്ഷേത്രം

അമ്പലപ്പുഴ എന്ന് കേൾക്കുമ്പോൾ രുചിയുള്ള അമ്പലപ്പുഴ പാൽപ്പായസമാകും ആദ്യം മനസ്സിൽ വരുന്നത്. മുന്നിൽ ഒന്നുമില്ലാതെ ഇനിയെന്ത് എന്ന് ചോദിക്കുന്നവർക്ക്  അത്തരം സന്ദർഭങ്ങളിലൊക്കെ അമ്പലപ്പുഴ ക്ഷേത്രദര്‍ശനം നടത്തിയാൽ നേര്‍വഴി കാണിക്കാനായി ഭഗവാൻ ഭക്തനു മുന്നേ ഉണ്ടാകും എന്നാണ് വിശ്വാസം. ഭഗവാൻ ശ്രീകൃഷ്ണന്‍ അർജുനന് നൽകിയ മൂന്നു വിഗ്രഹങ്ങളിൽ ഒന്ന് ഗുരുവായൂരിലും മറ്റൊന്ന് തൃപ്പൂണിത്തുറയിലും മൂന്നാമത്തേത് അമ്പലപ്പുഴയിലേതുമാണ്. 

You can visit these temples during Vishupulari.

ആലപ്പുഴ ജില്ലയിൽ പുറക്കാട്ടിന് സമീപമായി ആലപ്പുഴ കൊല്ലം നാഷണൽ ഹൈവേയിൽ നിന്നും ഏതാണ്ട് ഒരു കിലോമീറ്റർ ദൂരെയാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. പടിഞ്ഞാറേ നടയിലൂടെയാണ് നടപ്പന്തലിൽ എത്തുന്നത്. പടിഞ്ഞാറേ വാതിലിലൂടെ ക്ഷേത്രത്തിലേക്ക് പ്രവേശനം ഇല്ല.അഷ്ടമിരോഹിണിയും വിഷുവും ഇവിടെ വിശേഷമായി കൊണ്ടാടുന്നു

 6.ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രം

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രം. പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ പുണ്യനദിയായ പമ്പാനദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുർബാഹുവും പരബ്രഹ്മനായ സാക്ഷാൽ മഹാവിഷ്ണുവിന്റെ രൂപത്തിൽ കുടികൊള്ളുന്ന ശ്രീകൃഷ്ണപരമാത്മാവാണ് മുഖ്യപ്രതിഷ്ഠ

.

കേരളത്തിലെ ഏറ്റവും പേരുകേട്ട അഞ്ച് ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നാണിത്. ആറടിയിലധികം ഉയരം വരുന്ന വിഗ്രഹം, തന്റെ ഭക്തനായ അർജ്ജുനന് വിശ്വരൂപം കാണിച്ചുകൊടുക്കുന്ന സങ്കല്പത്തിലാണ് പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കേരളത്തിലെ ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഏറ്റവും വലിയ വിഗ്രഹമുള്ളത് ആറന്മുളയിലാണ്.

ക്ഷേത്രം ആറന്മുള പഞ്ചായത്തിലും ക്ഷേത്ര മുൻഭാഗം മല്ലപ്പുഴശ്ശേരി പഞ്ചായത്തിലുമാണ്.[1] ആഗ്രഹസാഫല്യത്തിനായി നടത്തുന്ന ആറന്മുള വള്ളസദ്യ ഇവിടത്തെ പ്രധാന വഴിപാടാണ്. തിരുവോണത്തോണിയും, അഷ്ടമിരോഹിണി വള്ളസദ്യയും ഉത്രട്ടാതി വള്ളംകളിയും ഇവിടത്തെ പ്രധാന പരിപാടികളാണ്.

7.കണ്ണൂർ കടലായി ശ്രീകൃഷ്ണക്ഷേത്രം  

കണ്ണൂർ ജില്ലയിലെ  ശ്രീകൃഷ്ണ ക്ഷേത്രമാണ്കടലായി ശ്രീകൃഷ്ണ ക്ഷേത്രം. അഞ്ജനശിലയിലുള്ള നവനീതകൃഷ്ണനാണ് ഇവിടത്തെ പ്രതിഷ്ഠ.  ക്ഷേത്രത്തിലെ വിഷുക്കണി വളരെ വിശേഷപ്പെട്ടതാണ്.

നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ ഈ പ്രദേശം ഭരിച്ചിരുന്ന മൂഷിക രാജാവായ വളഭന്‌ കടലിൽ നിന്നും ലഭിച്ച വലതു കൈയ്യറ്റ നിലയിലുള്ള ശ്രീകൃഷ്ണ വിഗ്രഹം കണ്ണൂരിനു അൽപം തെക്ക്‌ കടലായി എന്ന സ്ഥലത്ത്‌ ക്ഷേത്രം പണിത്‌ അവിടെ പ്രതിഷ്ഠിക്കുകയും കാലത്തിന്റെ പടയോട്ടത്തോടൊപ്പം ടിപ്പു സുൽത്താന്റെ വരവു കൂടിയായപ്പോൾ ആ ക്ഷേത്രം നാമാവശേഷമായി തീരുകയും ചെയ്തുവെന്നാണ് ഐതീഹ്യം.


 

Tags

News Hub