ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വിഷുക്കണി ദർശന സമയം അറിയാം

Painkuni festival at Padmanabhaswamy temple from March 24 to April 2

കേരളത്തിൽ വിഷുവിന് വീടുകളിലും ക്ഷേത്രങ്ങളിലുമൊക്കെയായി വിഷു പുലരിയിൽ കണികാണുന്നവരാണ് മിക്ക മലയാളികളും.തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലും വിഷു ദിനത്തോടനുബന്ധിച്ച് വിഷുക്കണി ഒരുക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ക്ഷേത്രത്തിലെ അധികാരികൾ ജനങ്ങളെ അറിയിച്ചു. 

വിവിധ പൂജാ കർമ്മങ്ങളും വിഷുവിനോടനുബന്ധിച്ച് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നടക്കുന്നുണ്ട്. ഏപ്രിൽ 15 വിഷു​​ദിനത്തിൽ രാവിലെ മൂന്ന് മണിമുതൽ വിഷുക്കണി ദർശനം ആരംഭിക്കും. രാവിലെ 4.30 വരെയാണ് വിഷുക്കണി ദർശനം. 5. 30 മുതൽ ​ദീപാരാധാനയും അഭിഷേകവും നടക്കും.

പിന്നീട് 8.30 മുതൽ 11.15 വരേയും 12 മുതൽ 12. 30 വരേയും വൈകുന്നേരം 4.30 മുതൽ 6.15 വരേയും, 6.45 മുതൽ 7.20 വരേയുമാണ് ദർശനമുണ്ടായിരിക്കുക.

Tags