ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും ഉത്സവം ; മലയാളിക്കിന്ന് വിഷു

The festival of prosperity and hope; Vishu is celebrated today for Malayalis


കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു.[ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും സമാധാനത്തിന്റെയും ഉത്സവമായ വിഷു ആഘോഷത്തിന്റെ തിരക്കിലാണ് മലയാളികൾ. രാവും പകലും തുല്യമായ ദിവസമാണ് വിഷു. ഓണം കഴിഞ്ഞാൽ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമാണ് വിഷു എന്ന്‌ പറയാം‌

വിഷുക്കണി ഒരുക്കുക, കണി കാണുക, കൈനീട്ടം വാങ്ങുക, പുതു വസ്ത്രങ്ങൾ ധരിക്കുക, കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നു വിഷു സദ്യ കഴിക്കുക തുടങ്ങിയവയാണ് വിഷുവിന്റെ പ്രധാന ചടങ്ങുകൾ. കൊന്ന മരവും അവയുടെ മഞ്ഞ പൂക്കളും വിഷുവിന് പ്രധാനമാണ്. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്

കണിക്കൊന്നയും ധാന്യശേഖരങ്ങളും കൊണ്ട് സമൃദ്ധമായ കണി കണ്ടാണ് വിഷുപുലരിയിൽ മലയാളി കൺതുറക്കുന്നത്. വിളവെടുപ്പ് ഉത്സവം എന്ന് പേരുള്ളതു കൊണ്ട് കാർഷിക വിളകൾക്കാണ് കണിയിൽ പ്രാധാന്യം. കത്തിച്ചു വച്ച നിലവിളക്കിനു മുന്നിൽ ഓട്ടുരുളിയിലാണ് കണിയൊരുക്കുന്നത്. കൊന്നപ്പൂവ്, വെള്ളരി, മാങ്ങ, ചക്ക, നാളികേരും, അഷ്ടമാംഗല്യം, അരി, കോടിമുണ്ട്, സ്വർണം, പണം എന്നിവയെല്ലാം വിളക്കിനു മുന്നിൽ ഒരുക്കി വയ്ക്കുന്നു. 

രാമായണം, മഹാഭാരതം, ഭഗവദ്ഗീത, തുടങ്ങിയ മതഗ്രന്ഥങ്ങളും, കൃഷ്ണൻ്റെ പ്രതിമ അല്ലെങ്കിൽ ഫോട്ടോ എന്നിവയും വയ്ക്കാറുണ്ട്. 
സ്നേഹത്തിന്റെയും സമൃദ്ധിയുടെയും ഈ വിഷുപ്പുലരിയിൽ ഏവർക്കും കേരള ഓൺലൈൻ ന്യൂസിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

Tags