പേടിക്കണ്ട കുറച്ചു കഴിയുമ്പോൾ ചത്തുപോകുവേ ; വൈറലായി കുട്ടി ഡോക്ടർ
Mar 3, 2025, 18:10 IST


അടുക്കള ഉപകരണങ്ങളും വാഹനങ്ങളും ആശുപത്രി ഉപകരണങ്ങളുമൊക്കെയുണ്ടാകും കുട്ടികളുടെ കളിപ്പാട്ടങ്ങളുടെ ലിസ്റ്റിൽ . ഒരു കുട്ടി ഡോക്ടർ ഒരു രോഗിയെ നോക്കിയാൽ എങ്ങനെയുണ്ടാകും. അത്തരമൊരു വീഡിയോയാണ് ഇപ്പാൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്.
ശ്വാസമെടുക്കാൻ 'ബീത്ത്' എന്നു പറയുന്ന കുട്ടിയെ വീഡിയോയിൽ കാണാം. എന്നാൽ ഡോക്ടർ പേടിക്കേണ്ടെന്ന് പറഞ്ഞതിന് ശേഷം പറഞ്ഞ വാക്കുകളാണ് എല്ലാവരെയും ഞെട്ടിച്ചത്. 'പേടിക്കണ്ട കുറച്ചു കഴിയുമ്പോൾ ചത്തുപോകുവേ' എന്നാണ് കുസൃതി കുരുന്ന് പറയുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകൾ ഇട്ടിരിക്കുന്നത്.
'തലവേദന കാരണം ഗൂഗിളിനോട് ചോദിച്ചപ്പോൾ... ലെ ഗൂഗിൾ', 'ഒരു രോഗിയോട് ഇങ്ങനെ ഓപ്പൺ ആയിട്ട് പറയാമോ', 'പേടിക്കാൻ ഒന്നും ഇല്ല ഒന്ന് ചത്തുപോയാൽ തീരാവുന്ന രോഗമേ ഉള്ളു'