പ്രളയത്തിൽ ഒഴുകിപ്പോയത് 900 വിഷപ്പാമ്പുകൾ ; മൂര്‍ഖനെ ഉള്‍പ്പെടെ പിടിച്ച്‌ കറിവെക്കാൻ ജനങ്ങളുടെ തിരക്ക്

900 venomous snakes washed away in the floods; people scramble to catch and cook them, including cobras.

ലോകത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയും പ്രളയവും വൻ നാശനഷ്ടങ്ങൾ വിതയ്ക്കുന്നതിനിടെ ചൈനയിൽ നിന്നുള്ള ഒരു വാർത്തയാണ് ഇപ്പോൾ ഏവരെയും ഞെട്ടിക്കുന്നത്. ദക്ഷിണ ചൈനയിലെ ഗുവാങ്‌സി മേഖലയിൽ പ്രളയജലം പാമ്പുവളർത്തൽ ഫാമിലേക്ക് ഇരച്ചുകയറിയതോടെ 900-ലധികം വിഷപ്പാമ്പുകൾ പുറത്തേക്ക് ഒഴുകിപ്പോയതായി റിപ്പോർട്ടുകൾ. മൂർഖനും രാജവെമ്പാലയും ഉൾപ്പെടെ അപകടകാരികളായ പാമ്പുകളാണ് ഫാമിൽ നിന്ന് രക്ഷപ്പെട്ടതെന്നാണ് ചൈനീസ് സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

 വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ പാമ്പുകളെ വലയും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച്‌ പിടികൂടുന്നവരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ പാമ്പുകടിയേറ്റ് നിരവധി പേർ ചികിത്സയിൽ കഴിയുകയാണ്. ഒരു സ്ത്രീ മരിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മാംസം, ഔഷധ നിർമ്മാണം, തോൽ എന്നിവയ്ക്കായി വിഷപ്പാമ്പുകളെ വളർത്തുന്ന ഫാമുകൾ ചൈനയിൽ വ്യാപകമാണ്. വെള്ളത്തിൽ ഒഴുകിയെത്തുന്ന പാമ്പുകളെ ഭക്ഷണത്തിനായി പിടികൂടുകയാണ് ചിലരെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്.

https://youtube.com/shorts/ibIOnmCTTkw?si=Q6I5H9yOGJ5uLuH_

മെയ്സാക് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴ ദക്ഷിണ ചൈനയിൽ വ്യാപക നാശനഷ്ടമാണ് വിതച്ചത്. നിരവധി നദികളും തടാകങ്ങളും കരകവിഞ്ഞൊഴുകിയതോടെ ജനവാസ മേഖലകളിലേക്ക് പ്രളയജലം കയറി. ചില അണക്കെട്ടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ദുരന്തത്തിൽ ഇതുവരെ ആറുപേർ മരിച്ചതായും ഏകദേശം ഒന്നരലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും ചൈനീസ് അധികൃതർ അറിയിച്ചു

Tags