ട്രംപും മോദിയും ബാഹുബലിയും ; ഗിബ്ലി ട്രെൻഡിൽ ലോകം

Trump, Modi and Bahubali; The world is on the Ghibli trend
Trump, Modi and Bahubali; The world is on the Ghibli trend

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഉള്‍പ്പെടെ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ അടക്കി വാഴുകയാണ് സ്റ്റുഡിയോ ഗിബ്ലി. ക്ലാസിക് ബോളിവുഡ് രംഗങ്ങള്‍ മുതല്‍ വൈറല്‍ മീമുകള്‍ വരെ ഗിബ്ലി അനിമേഷന്‍ മോഡിലൂടെ പറക്കുകയാണ്.

ഓപ്പൺഎഐയുടെ ChatGPT-4o പുറത്തിറക്കിയ പുതിയ ഫീച്ചറാണ് ഗിബ്ലി അനിമേഷന് കാരണം .ഇത് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് പുതിയ ചിത്രങ്ങൾ സൃഷ്ടിക്കാനും അവരുടെ ചിത്രങ്ങളെ ജാപ്പനീസ് അനിമേഷന്‍ സ്റ്റൈലിലേക്ക് മാറ്റാനും കഴിയുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ സോഷ്യല്‍മീഡിയയില്‍ എവിടെ നോക്കിയാലും ഗിബ്ലി പോര്‍ട്രെയിറ്റുകളാണ് .സെലിബ്രിറ്റികൾ മാത്രമല്ല കുടുംബാങ്ങളുടെയും സുഹൃത്തുകളുടെയുമെല്ലാം ഗിബ്ലി സ്റ്റൈൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന തിരക്കിലാണ് ലോകം.

tRootC1469263">

Trump, Modi and Bahubali; The world is on the Ghibli trend
ഈ ഫീച്ചർ ചാറ്റ്ജിപിടി പ്ലസ്, പ്രോ,ടീം, സെലക്ട് എന്നിവ പോലുള്ള സബ്സ്ക്രിപ്ഷൻ ടീയറുകൾക്ക് മാത്രമേ ലഭ്യമാവുകയുള്ളൂ. ഉപയോക്താക്കള്‍ക്ക് ഒരുസമയം പരമാവധി മൂന്ന് ചിത്രം മാത്രമേ ലഭിക്കുകയുള്ളൂ. കലാകാരന്‍മാരുടെ കയ്യൊപ്പുള്ള അനിമേഷന്‍ ആണ് ഗിബ്ലി ആര്‍ട്ടിന്റെ പ്രത്യേകത. പ്രകൃതിയും നിറങ്ങളും പശ്ചാത്തലവുമെല്ലാം പ്രത്യേകതകള്‍ നിറഞ്ഞതാണ്. 


ടെക്സ്റ്റ് പ്രോംപ്റ്റുകളിൽ നിന്ന് മാത്രം മീമുകൾ, ഇൻഫോഗ്രാഫിക്സ്, കോമിക് സ്ട്രിപ്പുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന ചിത്രങ്ങൾ സൃഷ്ടിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നുണ്ട് ഈ ഗിബ്ലി. ഓപ്പൺ എ.ഐ ചീഫ് എക്സിക്യൂട്ടീവ് സാം ആൾട്ട്മാനും നരേന്ദ്രമോദിയും ട്രംപും മസ്കും അങ്ങനെ ബാഹുബലി വരെ ഗിബ്ലിയുടെ ഭാഗമായിട്ടുണ്ട് . ദിൽവാലെ ദുൽഹാനിയ ലെ ജായേംഗെയിലെ രാജും സിമ്രാനുമെല്ലാം ഇതിനോടകം തന്നെ ഗിബ്ലി സ്റ്റൈലിൽ തരംഗമായിട്ടുണ്ട് . 

പ്രശസ്തമായ ജാപ്പനീസ് ആനിമേഷൻ കമ്പനിയാണ് സ്റ്റുഡിയോ ഗിബ്ലി .ഹയാവോ മിയാസാക്കി, ഇസായോ ടക്കാഹതാ എന്നിവരുടെ നേതൃത്വത്തില്‍ 1985ല്‍ ആരംഭിച്ച ജപ്പാനീസ് അനിമേഷന്‍ സ്റ്റുഡിയോ  ദൃശ്യങ്ങളിലൂടെയും കഥപറച്ചിലിലൂടെയും ലോകമെമ്പാടും അനേകം ആരാധകരെ ആകർഷിച്ചിട്ടുണ്ട് .

സ്പിരിറ്റഡ് എവേ,മൈ നൈബര്‍ ടൊട്ടോരോ, കിക്കിസ് ഡെലിവറി സര്‍വീസ്,ഔള്‍സ് മൂവിങ് കാസില്‍,പ്രിന്‍സസ് മൊനോനോക്  തുടങ്ങി പ്രശസ്തമായ അനേകം അനിമേഷന്‍ ചിത്രങ്ങള്‍ ഗിബ്ലി നിര്‍മിച്ചിട്ടുണ്ട് .

https://youtube.com/shorts/UssOFBsUVoI?si=5G9hSpQybOcLLo6e

Tags