കോൽ ഐസ്ക്രീം വാങ്ങിയപ്പോൾ പാമ്പ് 'ഫ്രീ'

snake
snake

പാറ്റകൾ, പുഴുക്കൾ, ചത്ത തവളകൾ അങ്ങനെ ദിവസവും എന്തൊക്കെ സാധനങ്ങളാണ് ഭക്ഷണ പദാർത്ഥങ്ങളിൽ നിന്ന് കിട്ടികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വാർത്തയാണ് പുറത്ത് വരുന്നത്. ഐസ്ക്രീം വാങ്ങാൻ ഹോട്ടലിൽ പോയ ഒരാൾക്കാണ് ഞെട്ടിക്കുന്ന അനുഭവം ഉണ്ടായത്. റെയ്ബാന്‍ നക്‌ലെംഗ്ബൂന്‍ എന്ന യുവാവിനാണ് പോപ്‌സിക്കിള്‍ വാങ്ങിയപ്പോൾ കൂടെ ഒരു പാമ്പിനെയും ‘സൗജന്യമായി’ കിട്ടിയത്.

റെയ്ബാൻ നഖ്‌ലെങ്‌ബൂൺ എന്നയാൾ അടുത്തിടെ അവിടെയുള്ള ഒരു ഹോട്ടലിൽ നിന്ന് ഒരു ബ്ലാക്ക് ബീൻ ഐസ്ക്രീം ബാർ വാങ്ങി. കവർ ഊരിമാറ്റിയപ്പോഴാണ് പാമ്പിനെ കണ്ടത്. തായ്‌ലാന്‍ഡിലെ പാക് തോ എന്ന സ്ഥലത്താണ് സംഭവം നടന്നത്.

പാമ്പിനെ കണ്ട് ഒന്ന് ഞെട്ടിയെങ്കിലും റെയ്ബാന്‍ ഉടന്‍ അതിന്റെ ചിത്രങ്ങളെടുത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. ‘എന്ത് വലിയ കണ്ണുകള്‍! ഇത് ചത്തോ അതോ ജീവനുണ്ടോ? ഇത് യഥാര്‍ഥ ചിത്രമാണ്. കാരണം തെരുവുകച്ചവടക്കാരനില്‍ നിന്ന് ഞാന്‍ വാങ്ങിയ ബ്ലാക്ക് ബീന്‍ ഫ്‌ളേവര്‍ കോൽ ഐസാണ് ഇത്.’ -റെയ്ബാന്‍ ചിത്രങ്ങള്‍ക്കൊപ്പം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തായ്‌ലാന്‍ഡിലെ ഏറ്റവും ജനകീയമായ ഐസ്‌ക്രീം ഫ്‌ളേവറുകളിലൊന്നാണ് ബ്ലാക്ക് ബീന്‍.

ഐസ്‌ക്രീമിനുള്ളില്‍ കണ്ട പാമ്പ് ഗോള്‍ഡന്‍ ട്രീ സ്‌നേക് (നാഗത്താന്‍ പാമ്പ്) ആണെന്നാണ് പലരും കമന്റ് ചെയ്തത്. തീവ്രത കുറഞ്ഞ വിഷമുള്ള ഈ പാമ്പ് തായ്‌ലാന്‍ഡില്‍ ധാരാളമായി കാണപ്പെടുന്നതാണ്.

ഹോട്ടലിനെതിരെ അദ്ദേഹം ഭക്ഷ്യസുരക്ഷാ അധികൃതർക്ക് പരാതി നൽകി. സോഷ്യൽ മീഡിയയിൽ നെറ്റിസൺമാരും ഇപ്പോൾ ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഈ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Tags