ഒന്നിച്ച് ക്ഷേത്ര ദർശനത്തിനെത്തി രശ്മികയും വിജയ്‌യും; വൈറലായി വിഡിയോ

Rashmika and Vijay visit temple together; video goes viral

 തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായ വാർത്ത സമൂഹ മാധ്യമങ്ങളിൽ വലിയ ജനശ്രദ്ധയാണ് നേടിയത്. എന്നാൽ വിവാഹം കഴിഞ്ഞ് ഒരു മാസത്തിനിപ്പുറം  ഇരുവരും ഒന്നിച്ച് ക്ഷേത്ര ദർശനത്തിനെത്തിയ വീഡിയോയും സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ആന്ധ്രപ്രദേശിലെ അനന്തപുരിലുള്ള ഭക്ത ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലാണ് ഇരുവരും എത്തിയത്. താരദമ്പതിമാരെ കാണാൻ ചുറ്റും നിരവധി പേരാണ് തടിച്ചു കൂടിയത്.തങ്ങളെ കാണാനായി ചുറ്റും കൂടിയവരെ ഇരുവരും കൈവീശി അഭിവാദ്യം ചെയ്തു. 

അതേസമയം വിവാഹം കഴിഞ്ഞ് ഒരുമാസം പിന്നിട്ടപ്പോൾ വിവാഹാഘോഷങ്ങളിൽ നിന്നുള്ള ഒരുപിടി ചിത്രങ്ങളും താരങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു."ആ ദിവസം കഴിഞ്ഞ് ഒരുമാസമായി. നമ്മുടെയെല്ലാം ജീവിതത്തിൽ ചില മനോഹരമായ നിമിഷങ്ങളുണ്ടാകും. ഒരുദിവസം നമ്മൾ ആ നിമിഷങ്ങളിലെത്തും, അതുമായി മുഖാമുഖം നിൽക്കും. നിങ്ങൾ അറിയുന്നതിന് മുൻപ് ആ നിമിഷം കടന്നുപോകും.

എന്നാൽ അതിന്റെ ഓർമകൾ നിങ്ങൾക്കൊപ്പം എന്നെന്നും ഉണ്ടാകും. അത് നിങ്ങൾക്ക് വലിയ സന്തോഷം നൽകും". - ചിത്രങ്ങൾക്കൊപ്പം വിജയ് ദേവരകൊണ്ട കുറിച്ചു. "ഒരുമാസം കഴിഞ്ഞുവെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. വിവാഹിതയായിരിക്കുക എന്നത് വിദൂരമായ ചിന്തയായിരുന്നു. ഇപ്പോൾ ഞങ്ങൾ വിവാഹിതരായി ഒരു മാസം പിന്നിട്ടു".- ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് രശ്മിക കുറിച്ചു.

Tags