സോഷ്യൽ മീഡിയയിൽ എ.ഐ ചിത്രം വെച്ച് വ്യാജ പ്രചാരണം ഓണം ബംപറടിച്ചിട്ടില്ലെന്ന് രാഗേഷും സാഹിബും; തളിപറമ്പിലെ ഭാഗ്യശാലി ഇപ്പോഴും കാണാമറയത്ത്
തളിപ്പറമ്പ്: തിരുവോണം ബംപർ ഭാഗ്യശാലി തളിപ്പറമ്പുകാരനാണെന്ന് സൂചന ലഭിച്ചുവെങ്കിലും ഇപ്പോഴും 30 കോടി അടിച്ച മഹാഭാഗ്യവാൻ കാണാമറയത്ത് തന്നെയാണ്.ബംപർ നറുക്കെടുപ്പിനു മണിക്കൂറുകൾക്കു ശേഷവും ഭാഗ്യശാലിയെ തിരയുകയാണ് കേരളക്കര മുഴുവൻ. തളിപ്പറമ്പിൽനിന്ന് ഏജൻ്റ്വിറ്റ TL 360615 ടിക്കറ്റ് ആരുടെ കൈവശമാണ് ഉള്ളതെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ടിക്കറ്റ് വിറ്റ ലോട്ടറി ഏജൻസികൾ പലവഴിക്ക് ഇപ്പോഴും അന്വേഷിച്ചു വരികയാണ്.
ഇതിനിടെ ഭാഗ്യശാലിയെ കണ്ടെത്തിയെന്ന തരത്തിൽ പല അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. തളിപ്പറമ്പിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ വ്യാജ എ.ഐ പോസ്റ്ററുകളാണ് പ്രചരിക്കുന്നത്. തളിപ്പറമ്പ് സ്വദേശികളായ രാഗേഷ് ലുക്ക, കുട്ടി സാഹിബ് എന്നിവരുടെ പേരിലാണ് എ.ഐ പോസ്റ്ററുകൾ പ്രചരിക്കുന്നത്. തങ്ങൾ ലോട്ടറി എടുത്തിട്ട് പോലുമില്ലെന്നാണ് ഇരുവരും പറയുന്നത്. സുഹൃത്തുക്കൾ തമാശയ്ക്ക് ഉണ്ടാക്കിയ എഐ പോസ്റ്ററുകളാണ് പലയിടങ്ങളിലും പ്രചരിക്കുന്നത്. പോസ്‌റ്ററുകൾ കണ്ട് നിരവധി ഫോൺ കോളുകൾ
വരുന്നുവെന്ന് ഇരുവരും പറയുന്നു.
ചില്ലറ വിൽപ്പനക്കാരനായ സുജിത്തിന്റെ തളിപ്പറമ്പ് റജിസ്ട്രാർ ഓഫിസിന് മുന്നിലെ സ്റ്റാളിൽ നിന്നാണ് ഒന്നാം സമ്മാനം അടിച്ച ഭാഗ്യശാലി ലോട്ടറിയെടുത്തത്. എന്നാൽ ലോട്ടറി വാങ്ങിയ ആളെ സുജിത്തിനും ഇതുവരെ കണ്ടെത്താനായിട്ടില്ല. തളിപ്പറമ്പ് ബസ്റ്ററ്റാൻഡിലെ തമ്പുരാൻ ലോട്ടറി ഏജൻസിൽനിന്നുമാണ് സുജിത്ത് ടിക്കറ്റ് വാങ്ങിയത്. ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജൻസിയിൽ നിന്നാണ് ഭാഗ്യ ടിക്കറ്റ് തളിപ്പറമ്പിലെത്തുന്നത്.
ഒന്നാം സമ്മാനം ലഭിച്ച TL 360615 എന്ന നമ്പർ കണ്ടെത്താനായില്ലെങ്കിലും തൊട്ടടുത്ത ലോട്ടറി ടിക്കറ്റുകൾ വാങ്ങിയവരെ കണ്ടെത്തിയിട്ടുണ്ട്. 360614, 360617 നമ്പർ ലോട്ടറികൾ കൈവശമുള്ളവർ തളിപ്പറമ്പിലും പരിസരങ്ങളിലും ഉള്ളവരാണെന്നാണ് പറയുന്നത് മുപ്പതു കോടിയിൽ നിന്നും നികുതി കഴിഞ്ഞാൽ 18 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക ഇന്ന് ഞായറാഴ്ച്ച പൊതുമേഖലാ ബാങ്കുകൾക്ക് പ്രവൃത്തി ദിനമായിട്ടും സമ്മാനർഹമായ ടിക്കറ്റ് തളിപ്പറമ്പിലെ ബാങ്കുകളിൽ ഹാജരാക്കിയിട്ടില്ല വരുന്ന മൂന്ന് ദിനങ്ങളിൽ ബാങ്ക് പണിമുടക്കാണ്.
.jpg)

