'പഞ്ച് ഇനി ഒറ്റയ്ക്കല്ല'..! ഗേൾ ഫ്രണ്ടിനോടൊപ്പം കളിക്കുന്ന വീഡിയോ വൈറൽ

'Punch is no longer alone'..! Video of him playing with his girlfriend goes viral

ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃ​ഗശാലയിൽ, ജനിച്ചയുടൻ അമ്മ ഉപേക്ഷിച്ച കുട്ടിക്കുരങ്ങൻ പഞ്ച് ഇനി ഒറ്റക്കല്ല. പഞ്ചിന് മൃ​ഗശാല അധികൃതർ കൊടുത്ത ഒരു ഒറാങ്ങുട്ടൻ പാവയായിരുന്നു സ്നേഹവും കരുതലും തലോടലും. മറ്റ് കുരങ്ങുകൾ അവനെ ആട്ടിപായിക്കുമ്പോൾ അവൻ ആ പാവയെ കെട്ടിപ്പിടിച്ചു നടക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. 

tRootC1469263">

എന്നാൽ ഇപ്പോഴിതാ പഞ്ചിന് മോമോ ചാൻ എന്ന് പേരിട്ടിരിക്കുന്ന പെൺ കുരങ്ങ് കൂട്ടായി വന്നതിന്റെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. പഞ്ചും മോമോ ചാനും കെട്ടിപ്പിടിച്ചും തൊട്ടുരുമിയും കളിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ കണ്ടന്റ്. പഞ്ചിനെ ഒറ്റയ്ക്ക് മാറ്റി നിർത്തിയവരുടെ കൂട്ടിൽ നിന്ന് അവനെ ചേർത്ത് നിർത്തുകയാണ് മോമോ ചാൻ.സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ  പോസ്റ്റ് ചെയ്ത വീഡിയോകളിൽ പഞ്ച് മോമോ ചാനുമായി കളിക്കുന്നത് കാണാം. അവന്റെ ഓറഞ്ച് ഒറാങ്ങാട്ടാനും അവർക്കൊപ്പമുണ്ട്. ഇന്ന് മോമോ-ചാനൊപ്പം നടക്കുന്ന പഞ്ചിന്‍റെ ദൃശ്യങ്ങള്‍ അവനെ സ്നേഹിച്ച നെറ്റിസണ്‍സിന്‍റെ ഹൃദയത്തില്‍ ആശ്വാസമായി മാറുകയാണ്. 

Tags