സോഷ്യല്‍ മീഡിയ തൂക്കി 'പൂക്കി സിഎം' ; വൈറലായ മുഖ്യന്റെ ഭാവം
വ്യത്യസ്ത സാഹചര്യങ്ങളിൽ മുഖ്യമന്ത്രിയുടെ ഈ ഭാവം ഉപയോഗിച്ച് നൂറുകണക്കിന് റീലുകളാണ് സമൂഹമാധ്യമങ്ങളിൽ വരുന്നത്. "പൂക്കി സിഎം' എന്നാണ് റീലുകളിൽ സതീശന് വിശേഷണം. ഓമനത്തമുള്ള (ക്യൂട്ട്) എന്ന അർഥത്തിൽ ജെൻ സീ തലമുറ ഉപയോഗിക്കുന്ന വാക്കാണ് "പൂക്കി.
കേരളത്തിൽ ഇപ്പോൾ തരംഗമാകുന്നത് മുഖ്യമന്ത്രി വിഡി സതീശനാണ്. വാർത്താസമ്മേളനത്തിനിടെ ഒരു ചോദ്യത്തിനു നൽകിയ മുഖ്യമന്ത്രിയുടെ ഭാവമാണ് ഇൻസ്റ്റാഗ്രാമിലും ജെൻസികൾക്കിടയിലും ട്രെൻഡിങ് ആകുന്നത്. പൂക്കി സിഎം ആണ് ഇപ്പോൾ വിഡി സതീശൻ. ഒപ്പം തന്നെ ഇൻസ്റ്റഗ്രാമിൽ വിഡി സതീശന് ഏകദേശത്തെ 1 മില്യൺ ഫോള്ളോവെർസ് കടന്നു. വലിയ സ്വീകാര്യതയാണ് ആണ് മുഖ്യമന്ത്രി വിഡി സതീശന് പ്രീതേകിച്ച് ജെനസി തലമുറക്കിടയിലും ലഭിക്കുന്നത് എന്നുള്ളതിൽ സംശയമില്ല.
“ഞങ്ങൾക്കും ഉണ്ടെടാ ഒരു പൂക്കി സി എം ” എന്നാണ് മലയാളികളായ ചെറുപ്പക്കാർ അഭിമാനത്തോടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്നത്.അദ്ദേഹം കഴിഞ്ഞ പത്രസമ്മേളനത്തിൽ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് നൽകിയ മറുപടിയും അദ്ദേഹത്തിന്റെ അപ്പോഴത്തെ ആക്ഷനും വമ്പൻ ഹിറ്റ് ആണ്. സാമൂഹിക മാധ്യമങ്ങളിൽ ചെറുപ്പക്കാരുടെ ഇടയിൽ വലിയ പിന്തുണയാണ് വിഡി സതീശന് ലഭിക്കുന്നത്.ഇതിന് മുൻപും അദ്ദേഹത്തിന്റെ പല പോസ്റ്റുകളും വൈറൽ ആയിട്ടിട്ടുണ്ട്.മോഡിഫിക്കേഷനും ആയി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ അഭിപ്രായം വളരെ ഏറെ ചെറുപ്പക്കാർ ഏറ്റെടുത്തു.”
"ചെറുപ്പക്കാർക്ക് ഇതൊക്കെ വളരെ ആവേശം അല്ലെ അത് അവർ വാഹനങ്ങൾ ഭംഗി ആയി കൊണ്ട് നടക്കട്ടെ…അപകടരം അല്ലാത്ത മോഡിഫിക്കേഷൻ അനുവദിക്കും"
എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതിന് ശേഷം മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞയുടെ തലേദിവസം അദ്ദേഹം നടത്തിയ വാർത്താ സമ്മേളനത്തിൽ ഒരു ചെറുപ്പക്കാരൻ മോഡിഫിക്കേഷൻ അനുവദിക്കുമോ എന്നുള്ള ചോദ്യം ചോദിച്ചത്.ആ പ്രതികരണവും അപ്പോൾ അദ്ദേഹത്തിന്റെ ആക്ഷനും ആണ് ഇപ്പോൾ തരംഗം.കോളേജ് അഡ്മിഷൻ പ്രൊമോഷന് വരെ ഇപ്പോൾ അദ്ദേഹത്തിന്റെ ആ സമയത്തെ എക്സ്പ്രെഷൻ റീല് ആക്കി ഉപയോഗിക്കുന്നുണ്ട്. യുവാക്കൾ വി ഡി സതീശൻ എന്നുള്ള മുഖ്യമന്ത്രിയെ ഏറ്റെടുത്തിരിക്കയാണ്.
വ്യത്യസ്ത സാഹചര്യങ്ങളിൽ മുഖ്യമന്ത്രിയുടെ ഈ ഭാവം ഉപയോഗിച്ച് നൂറുകണക്കിന് റീലുകളാണ് സമൂഹമാധ്യമങ്ങളിൽ വരുന്നത്. "പൂക്കി സിഎം' എന്നാണ് റീലുകളിൽ സതീശന് വിശേഷണം. ഓമനത്തമുള്ള (ക്യൂട്ട്) എന്ന അർഥത്തിൽ ജെൻ സീ തലമുറ ഉപയോഗിക്കുന്ന വാക്കാണ് "പൂക്കി.
നമ്മുക്കുമുണ്ട് ഒരു ചിരിക്കുന്ന സി എം എന്നും, ചിരിക്കുന്നുണ്ടല്ലോ അത് മതിയെന്ന് മറ്റ് ചിലർ.എന്നിങ്ങനെയുള്ള അഭിപ്രായങ്ങൾ ആണ് യുവാക്കൾ പങ്കുവെക്കുന്നത്.അതോടൊപ്പം തന്നെ ഏതൊക്കെയാണ് അപകടം അല്ലാത്ത മോഡിഫിക്കേഷൻ അനുവദിക്കാൻ പറ്റുക എന്നതിനെ കുറിച്ച് പഠിക്കാൻ ഒരു സമിതിയെ നിയോഗിച്ചു എന്നൊക്കെയുള്ള സ്ഥിരീകരിക്കാത്ത വാർത്തയുണ്ട്. എന്തായാലും യുവാക്കളുടെ ഈ ആവിശ്യം എല്ലാ വാർത്താസമ്മേളനങ്ങളിലും ചോദിക്കുന്നത് കൊണ്ട്,അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിച്ച ശേഷം നടപ്പാക്കും എന്ന് പ്രതീക്ഷിക്കാം.
.jpg)

