ഫോട്ടോഷൂട്ട് കളറാക്കി ; കളര്‍ ബോംബ് ലക്ഷ്യംതെറ്റി, വിവാഹദിനത്തില്‍ ദമ്പതികള്‍ക്ക് പരിക്ക്

Photoshoot turned into color; Color bomb misses target, couple injured on wedding day
Photoshoot turned into color; Color bomb misses target, couple injured on wedding day

 നവദമ്പതികള്‍ക്ക് പൊള്ളുന്ന അനുഭവമായി വിവാഹ സുദിനത്തിലെ ഫോട്ടോഷൂട്ട്. കാനഡയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ക്കാണ് ദുരനുഭവം. വിവാഹദിനത്തിലെ ഫോട്ടോഷൂട്ട് കളറാക്കാനുള്ള ശ്രമമാണ് ദുരന്തമായത്. കളര്‍ ബോംബ് തകരാറിലാവുകയും വധുവിന് പരുക്കേല്‍ക്കുകയും ചെയ്യുകയായിരുന്നു. വധുവിന് പൊള്ളലേറ്റു. ഇന്ത്യയിലായിരുന്നു ഫോട്ടോഷൂട്ട്.

tRootC1469263">

വിവാഹങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പോടെ സംഭവത്തിന്റെ വീഡിയോ ഇവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. ഈ പോസ്റ്റ് വൈറലായിട്ടുണ്ട്. നാടകീയമായ പശ്ചാത്തലം സൃഷ്ടിക്കാനായിരുന്നു കളര്‍ ബോംബ് പ്രയോഗിച്ചത്. ബോംബ് തെറ്റായ ദിശയിലെത്തി വധുവിന്റെ ശരീരത്തില്‍ പതിക്കുകയായിരുന്നു. വരന്‍ വധുവിനെ ഫോട്ടോ എടുക്കാന്‍ ഉയര്‍ത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.

ക്ലിപ്പില്‍ വധുവിന്റെ പരുക്കുകള്‍ കാണാം. പുറംഭാഗത്തും പൊള്ളലേറ്റു. മുടി കരിഞ്ഞു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. ശേഷം ഇരുവരും വിവാഹ വിരുന്നില്‍ പങ്കെടുക്കുകയും ചെയ്തു

Tags