'മമ്മൂക്ക ഒരു ഉമ്മ തരുമോ ? കുഞ്ഞാരാധികയ്ക്ക് ഉമ്മ നൽകി മമ്മൂട്ടി, വീഡിയോ വൈറൽ

'Mammootty, will you give me a kiss?' Mammootty gives a kiss to a fan, video goes viral

കുഞ്ഞാരാധികയ്ക്കൊപ്പമുള്ള മമ്മൂട്ടിയുടെ ഒരു വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ആരാധകർക്കൊപ്പം നടൻ മമ്മൂട്ടി നടത്തിയ മെ​ഗാ ഫോട്ടോഷൂട്ടിന്റെ രണ്ടാം ഘട്ടം കഴിഞ്ഞ ദിവസം നടന്നിരുന്നു. കൊച്ചി ബോൾ​ഗാട്ടി പാലസിൽ വച്ചായിരുന്നു ആരാധകർക്കൊപ്പമുള്ള സൂപ്പർ താരത്തിന്റെ ഫോട്ടോഷൂട്ട്.  ഇതിനിടെയാണ് മമ്മൂക്ക ഒരു ഉമ്മ തരുമോ എന്ന്  ചോദിച്ച്  പെൺകുട്ടി മമ്മൂക്കയ്ക്ക് അരികിലെത്തിയത്. ഏറെ വാത്സല്യത്തോടെ ഉമ്മ നൽകുകയാണ്  മമ്മൂട്ടി. ഈ വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമണങ്ങളിൽ വൈറലായിരിക്കുന്നത്.

മാർച്ച് 28 നായിരുന്നു മെ​ഗാ ഫോട്ടോഷൂട്ടിന്റെ ആദ്യഘട്ടം ബോൾ​ഗാട്ടി പാലസിൽ വച്ച് നടന്നത്. മമ്മൂട്ടി ഫാൻസ് ആൻഡ് വെല്‍ഫെയർ അസോസിയേഷൻ ഇന്റർനാഷ്ണൽ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഫോട്ടോഷൂട്ട് സംഘടിപ്പിക്കുന്നത്.


 

Tags