'കിക്ലി' ഡാന്‍സിൽ വൈറലായി കോലി; രണ്ടാം കിരീട നേട്ടം ആഘോഷമാക്കി ആർസിബി
ബംഗളൂരു: ഐപിഎല്ലിലെ രണ്ടാം കിരീട നേട്ടം ആഘോഷമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. ആർസിബി സംഘടിപ്പിച്ച ആഘോഷ രാവില്‍ മതിമറന്ന് നൃത്തം ചെയ്ത വിരാട് കോഹ്‌ലിയാണ് വൈറലായിരിക്കുന്നത്. പേസര്‍ ഭുവനേശ്വര്‍ കുമാറുമായി ചേര്‍ന്നു കോഹ്‌ലി ചെയ്ത 'കിക്ലി' ഡാന്‍സ് ദൃശ്യങ്ങള്‍ ആണ് വൈറലായത്. കോഹ്‌ലി തന്റെ ഇന്‍സ്റ്റഗ്രാം പേജിലും വിഡിയോ പങ്കിട്ടിട്ടുണ്ട്.
പഞ്ചാബിലെ ഒരു ജനപ്രിയ നാടോടി നൃത്തരൂപമാണ് കിക്ലി. രണ്ട് പേര്‍ പരസ്പരം കൈകള്‍ മുറുകെ പിടിച്ച് വേഗത്തില്‍ വൃത്താകൃതിയില്‍ കറങ്ങുന്നതടക്കമുള്ള ചുവടുകളാണ് നൃത്തത്തിലുള്ളത്. വിഡിയോയില്‍ കോഹ്‌ലിയും ഭുവനേശ്വര്‍ പരസ്പരം കൈകള്‍ പിടിച്ചു കറങ്ങുന്നുണ്ട്.ഇതാദ്യമായല്ല കോഹ്‌ലി കിരീട നേട്ടം നൃത്തം ചെയ്ത് ആഘോഷിക്കുന്നത്. നേരത്തെ ഭാര്യ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പവും സൂപ്പര്‍ താരം ചുവടുവച്ചിരുന്നു.
.jpg)

