ലോകത്ത് ആകെ മൂന്ന് എണ്ണം മാത്രം, വില കേട്ടാൽ കണ്ണുതള്ളും ! ശ്രദ്ധനേടി ജേക്കബ് ആൻഡ് കോയുടെ 'രാമായണ വാച്ച്'
രാമായണത്തിൽ നിന്നും പുരാണ കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ വാച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ മനോഹരമായ നീല ഡയലിൽ ശ്രീരാമൻ, ഹനുമാൻ, അയോധ്യയിലെ രാമക്ഷേത്രം എന്നിവയുടെ അതിസൂക്ഷ്മമായ ചെറിയ രൂപങ്ങൾ കൊത്തിവെച്ചിട്ടുണ്ട്. ഇതിനുപുറമെ ഡയലിന് നടുവിലായി സൂര്യനെ പ്രതിനിധീകരിക്കുന്ന ഓറഞ്ച് നിറത്തിലുള്ള പ്രത്യേക ജേക്കോബ്-കട്ട് രത്നവും നൽകിയിട്ടുണ്ട്.
ഒരു വാച്ചിന്റെ വില കേട്ടാൽ ആരും ഒന്ന് അമ്പരന്നുപോകും ! ഏകദേശം 4.25 കോടി രൂപ വിലയുള്ള ഒരു കൈവാച്ച് സ്വന്തമാക്കാൻ നിങ്ങൾ തയ്യാറാകുമോ? ആഡംബരത്തിന്റെ പുതിയ നിർവചനവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ലക്ഷ്വറി വാച്ച് നിർമാതാക്കളായ ജേക്കബ് ആൻഡ് കോ. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ 'ശ്രീ രാമചന്ദ്ര ലിമിറ്റഡ് എഡിഷൻ' വാച്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അതുല്യമായ ഡിസൈനും കോടികൾ വിലമതിക്കുന്ന നിർമ്മാണ മികവുമാണ് ഈ വാച്ചിന്റെ പ്രത്യേകത. ലോകമെമ്പാടുമായി ആകെ മൂന്ന് വാച്ചുകൾ മാത്രം നിർമ്മിച്ചിരിക്കുന്നുവെന്നതാണ് മറ്റൊരു കൗതുകം. എന്താണ് ഈ വാച്ചിന്റെ ഇത്രയും വലിയ പ്രത്യേകത? ആഡംബരത്തിന്റെ ലോകത്ത് ചർച്ചയാകുന്ന ഈ അപൂർവ വാച്ചിനെക്കുറിച്ച് അറിയാം.
രാമായണത്തിൽ നിന്നും പുരാണ കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ വാച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ മനോഹരമായ നീല ഡയലിൽ ശ്രീരാമൻ, ഹനുമാൻ, അയോധ്യയിലെ രാമക്ഷേത്രം എന്നിവയുടെ അതിസൂക്ഷ്മമായ ചെറിയ രൂപങ്ങൾ കൊത്തിവെച്ചിട്ടുണ്ട്. ഇതിനുപുറമെ ഡയലിന് നടുവിലായി സൂര്യനെ പ്രതിനിധീകരിക്കുന്ന ഓറഞ്ച് നിറത്തിലുള്ള പ്രത്യേക ജേക്കോബ്-കട്ട് രത്നവും നൽകിയിട്ടുണ്ട്.
ഈ ആഡംബര വാച്ചിന്റെ മറ്റൊരു പ്രധാന ആകർഷണം അതിലെ ചലിക്കുന്ന ഭാഗങ്ങളാണ്. ശ്രീരാമന്റെയും ഹനുമാന്റെയും രൂപങ്ങൾക്കിടയിൽ നീല നിറത്തിലുള്ള ഭൂമിയുടെ മാതൃക നൽകിയിട്ടുണ്ട്. ഇത് ഓരോ 60 സെക്കൻഡിലും സ്വയം കറങ്ങിക്കൊണ്ടിരിക്കും. കൂടാതെ ഇതിന്റെ മുകൾഭാഗത്തായി ഒരു മിനിറ്റ് കൊണ്ട് കറങ്ങുന്ന ഫ്ലയിംഗ് ടൂർബില്ലണും ക്രമീകരിച്ചിരിക്കുന്നു. 18 കാരറ്റ് റോസ് ഗോൾഡ് ഉപയോഗിച്ചാണ് 45.5 മില്ലിമീറ്റർ വലിപ്പമുള്ള ഈ വാച്ച് കേസ് നിർമിച്ചിരിക്കുന്നത്. 295 ഘടകങ്ങൾ അടങ്ങിയ ജെ.സി.എഫ്.42 എന്ന ശക്തമായ ഹാൻഡ്-വൗണ്ട് മൂവ്മെന്റിലാണ് ഇത് പ്രവർത്തിക്കുന്നത്. പ്രശസ്ത വാച്ച് റീട്ടെയിലർമാരായ എത്തോസ് വഴിയാണ് ഇത് വിൽപ്പനക്ക് എത്തിച്ചിരിക്കുന്നത്.
.jpg)

