തോൽവി അല്ല, പുതിയ തുടക്കം ; ട്രെൻഡായി ഡിവോഴ്സ് റിങ്

Not a defeat, but a new beginning; Divorce ring as a trend

കല്യാണമോതിരത്തിനു മേക്കോവർ നൽകുന്നതാണ് ഡിവോഴ്സ് റിങ്ങിലെ ട്രെൻഡ്. ഒന്നിച്ചിരുന്ന മോതിരത്തെ രണ്ടാക്കി മാറ്റും. മോതിരവളയത്തിന്റെ നടുവിലെ ഭാഗം മാത്രം മുറിച്ചു മാറ്റി അണിയും. അല്ലെങ്കിൽ ഈ മുറിച്ചു മാറ്റിയ ഭാഗം കയറ്റിയിറക്കി വിളക്കിയെടുത്ത് മോതിരമാക്കും. ഞാൻ തിരിച്ചുവന്നിരിക്കുന്നു എന്ന് തിളക്കത്തോടെ വിളിച്ചു പറയുന്നതായിരിക്കും ഈ കുഞ്ഞ് വളയം 

 വിവാഹമോതിരം സ്നേഹത്തിന്റെയും ബന്ധത്തിന്റെയും അടയാളമായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ‘ഡിവോഴ്സ് റിംഗ്’ എന്ന പുതിയ ട്രെൻഡിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? അത്ഭുതപ്പെടേണ്ട കാര്യമില്ല, ഇന്ന് ഇത് ഏറെ ശ്രദ്ധ നേടുകയാണ്. ഒരു ബന്ധം അവസാനിച്ചാലും ജീവിതം തുടരുന്നു എന്ന സന്ദേശം നൽകുന്ന ഒരു പുതിയ തുടക്കത്തിന്റെ പ്രതീകമായാണ് ഇത് കാണപ്പെടുന്നത്. ഒരുമിച്ച് മുന്നോട്ട് പോകാനാകില്ലെന്ന യാഥാർത്ഥ്യം സ്വീകരിച്ച്, അത് ഒരു തോൽവിയെന്നല്ല മറിച്ച് ഒരു പുതുയാത്രയുടെ തുടക്കമായി കാണിക്കുന്ന അടയാളമായി ഈ മോതിരം മാറുകയാണ്.
 
എക്കാലവും നിലനിൽക്കുമെന്ന് കരുതിയ ബന്ധം . അതവസാനിച്ചാൽ ജീവിതം തീർന്നു എന്നു കരുതാനൊന്നും ന്യൂ ജനറേഷനെ കിട്ടില്ല. വെഡ്ഡിംഗ് റിങ്ങിനെ ഡിവോഴ്സ് റിങ്ങാക്കി മാറ്റി ആ മോതിരം നോക്കി അവർ പറയും ‘ഞാനിനി എനിക്കു മാത്രം സ്വന്തം.’ ഇതെന്ത് ട്രെൻഡ് എന്നു ചിന്തിക്കാൻ വരട്ടെ. ഒരു അധ്യായം കഴിഞ്ഞു, അടുത്തത് തുടങ്ങുകയാണെന്ന് പോസിറ്റീവായി അങ്ങ് ചിന്തിക്കാം. ബന്ധം അവസാനിച്ചു എന്ന തിരിച്ചറിവ്. ചങ്ങല പൊട്ടിച്ചെറിഞ്ഞതിന്റേയും ചതിക്കപ്പെട്ടില്ല എന്ന് തിരിച്ചറിഞ്ഞതിന്റേയും പക്വത. ആത്മാഭിമാനം വീണ്ടെടുത്തതിന്റെ പ്രതീകം, സ്വാതന്ത്യത്തിന്റെ അടയാളം.. അങ്ങനെയങ്ങനെ ഡിവോഴ്സ് റിങ്ങിന് അർഥങ്ങളേറെ. 

You can wear the wedding ring by cutting off only the middle part

ചിലർ എൻഗേജ്മെന്റ് റിങ്ങും കല്യാണമോതിരവും മേക്കോവർ ചെയ്ത് ഡിവോഴ്സ് റിങ്ങാക്കി മാറ്റും. മറ്റു ചിലർ പുതിയൊരു മോതിരം തന്നെ വാങ്ങി അണിയും. കല്യാണമോതിരത്തിനു മേക്കോവർ നൽകുന്നതാണ് ഡിവോഴ്സ് റിങ്ങിലെ ട്രെൻഡ്. ഒന്നിച്ചിരുന്ന മോതിരത്തെ രണ്ടാക്കി മാറ്റും. മോതിരവളയത്തിന്റെ നടുവിലെ ഭാഗം മാത്രം മുറിച്ചു മാറ്റി അണിയും. അല്ലെങ്കിൽ ഈ മുറിച്ചു മാറ്റിയ ഭാഗം കയറ്റിയിറക്കി വിളക്കിയെടുത്ത് മോതിരമാക്കും. ഞാൻ തിരിച്ചുവന്നിരിക്കുന്നു എന്ന് തിളക്കത്തോടെ വിളിച്ചു പറയുന്നതായിരിക്കും ഈ കുഞ്ഞ് വളയം.

Tags