പാടത്തും വയലോരങ്ങളിലും ദിനോസറുകള്‍ ;വൈറലായി പാലക്കാട്ടെ എഐ ദിനോസര്‍മുക്ക്


പാലക്കാട്: പാടത്തും വയലോരങ്ങളിലും ഒറ്റയ്ക്കും കൂട്ടമായും നടക്കുന്ന ദിനോസറുകളെ നിങ്ങൾ കണ്ടിട്ടുണ്ടോ ? അങ്ങനെ ഒരു ഗ്രാമമുണ്ട് നമ്മുടെ കൊച്ചുകേരളത്തില്‍, അങ് പാലക്കാട് . ദിനോസര്‍ മുക്കെന്നാണ് ആ ഗ്രാമത്തിന്റെ പേര്. കോഴികളേയും പശുക്കളേയും വളര്‍ത്തുന്നത് പോലെ ദിനോസര്‍ വളര്‍ത്തല്‍ കൃഷിയാക്കിയ , നിര്‍മിതബുദ്ധിയിലൊരുങ്ങിയ പാലക്കാട്ടെ സാങ്കല്‍പ്പിക ഗ്രാമമാണ് ദിനോസര്‍ മുക്ക്.കൊച്ചിയിലെ ഒരു സംഘം യുവ എന്‍ജിനീയര്‍മാർ തയ്യാറാക്കിയ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായത് .
'ഇത് പാലക്കാട് ജില്ലയിലെ ദിനോമുക്ക് എന്ന ഗ്രാമം. ഇവിടത്തെ പ്രധാന കൃഷി ദിനോസറുകളാണ്. പൊതുവേ ശാന്തശീലരായ ദിനോസറുകളെ മുട്ടയ്ക്കും മാംസത്തിനുമായാണ് ഇവിടെ വളര്‍ത്തുന്നത്.' കോഴികളെയും കന്നുകാലികളെയുമൊക്കെ വളര്‍ത്തുന്നതുപോലെ ദിനോസര്‍വളര്‍ത്തല്‍ കൃഷിയാക്കിയ പാലക്കാട്ടെ സാങ്കല്‍പ്പിക ഗ്രാമത്തെക്കുറിച്ചുള്ള വീഡിയോ തുടങ്ങുന്നത് ഈ വിവരണത്തോടെയാണ്.
ഓടിട്ട വീടുകള്‍ക്കു സമീപമുള്ള തെങ്ങിന്‍തോപ്പിലൂടെ ഒറ്റയ്ക്കും കൂട്ടായും നീങ്ങുന്ന ദിനോസറുകള്‍. വയലില്‍ അവിടവിടെയായി ചിതറിക്കിടക്കുന്ന വലിയ ദിനോസര്‍മുട്ടകള്‍. ദിനോസര്‍ കൃഷിയെക്കുറിച്ചു വിവരിക്കുന്ന പഞ്ചായത്തു പ്രസിഡന്റും കര്‍ഷകനും.
ദിനോസര്‍ കൃഷിയെക്കുറിച്ചു വിവരക്കുന്ന പഞ്ചായത്ത് പ്രസിഡന്റിനെയും കര്‍ഷകനെയും വീഡിയോയില്‍ കാണാം. പൊതുവേ ശാന്തശീലരായ ദിനോസറുകളെ മുട്ടയ്ക്കായും മാംസത്തിനുമായാണ് ഉപയോഗിച്ച് പോരുന്നത്. വളരെ എളുപ്പത്തില്‍ അത്യാവശ്യം ലാഭത്തില്‍ ചെയ്യാന്‍ പറ്റുന്ന കൃഷിയാണ് ദിനോസര്‍ കൃഷി എന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് പറയുന്നത്. ഒരു വര്‍ഷത്തില്‍ 300 കൂടുതല്‍ മുട്ടയിടുമെന്നും പ്രസിഡന്‍റ് പറയുന്നു.

ടെലിവിഷനിലെ കാര്‍ഷിക പരിപാടികളില്‍ ഒരു കാര്‍ഷിക ഗ്രാമത്തെ അവതരിപ്പിക്കുന്നതിനു തുല്യമായാണ് കൊച്ചിയിലെ ഒരു സംഘം യുവ എന്‍ജിനിയര്‍മാര്‍ ഈ വീഡിയോ തയ്യാറാക്കിയത്. 78 സെക്കന്‍ഡുള്ള വീഡിയോ തയ്യാറാക്കിയതാകട്ടെ പൂര്‍ണമായി നിര്‍മിതബുദ്ധി(എഐ)യിലും. മൂന്നുദിവസം മുമ്പ് പുറത്തിറക്കിയ വീഡിയോ ഇതിനകം സാമൂഹികമാധ്യമങ്ങളില്‍ ഹിറ്റായിക്കഴിഞ്ഞു. 'സ്റ്റോറിടെല്ലേഴ്സ് യൂണിയന്‍' എന്ന സംഘമാണ് വീഡിയോയ്ക്കു പിന്നില്‍.