താഴേക്ക് വരണമെന്ന് ഡെലിവെറി ഏജൻ്റും വാതിൽക്കൽ ഭക്ഷണം എത്തിക്കണമെന്ന് ഉപഭോക്താവും; സൊമാറ്റോ റൈഡറിൻ്റെ വീഡിയോ വൈറൽ

Zomato to lay off 600 customer support employees

രാത്രി വൈകി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം താ‍ഴെ  വാങ്ങാൻ വരാൻ  ഉപഭോക്താവ് വിസമ്മതിച്ചതിന് പിന്നാലെ തന്നെത്താൻ ഭക്ഷണം ക‍ഴിച്ച് സൊമാറ്റോ ഡെലിവറി ഏജന്റ്. സംഭവത്തിന് പിന്നാലെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ വൈറലായി. ഡെലിവറി റൈഡർ അങ്കുർ താക്കൂറാണ് താൻ ഭക്ഷണം ക‍ഴിച്ച വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ പോസ്റ്റ് ചെയ്തത്.

tRootC1469263">

ഭക്ഷണത്തിന് നേരത്തെ പണം നൽകിയതിനാൽ ഭക്ഷണം തൻ്റെ വീട്ടുവാതിൽക്കൽ എത്തിക്കണമെന്ന് റൈഡറോട് നിർബന്ധിച്ചുവെന്ന് അങ്കൂര്‍ പറഞ്ഞു. പുലർച്ചെ 2:30 ആയതിനാല്‍ തൻ്റെ ബൈക്ക് ആരെങ്കിലും മോഷ്ടിച്ചേക്കുമെന്ന് ഭയപ്പെട്ടിരുന്നുവെന്നും രാത്രിയിലെ തണുപ്പിൽ ദീർഘദൂരം യാത്ര ചെയ്ത് വരുന്നതിനാല്‍ ഉപഭോക്താക്കൾ അൽപ്പമെങ്കിലും നന്നായി പെരുമാറണമെന്നും അങ്കൂര്‍ പറയുന്നു.

അതേസമയം, ജനുവരി 1ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക 1.2 ദശലക്ഷം ആളുകളാണ് കണ്ടത്. ഡെലിവെറി തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചില കാഴ്ചക്കാർ ആശങ്ക പ്രകടിപ്പിച്ചപ്പോൾ, വാതിൽപ്പടി സേവനത്തിന് ഉപഭോക്താക്കൾ അധിക ചാർജ് നൽകണമെന്ന് മറ്റുള്ളവർ പറഞ്ഞു.
 

Tags