പൂക്കളുമില്ല, ചോക്ലേറ്റുമില്ല; കാമുകിയുടെ 26 -ാം പിറന്നാളിന് 26 കിമി ഓടി യുവാവ്, കിടിലൻ സർപ്രൈസ്
കാമുകിമാരുടെ പിറന്നാളിന് പല സമ്മാനങ്ങളും നൽകുന്ന ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. അതിൽ, പൂക്കളും ചോക്ലേറ്റും മുതൽ വിലയേറിയ ബാഗുകളും വാച്ചും ആഭരണങ്ങളും ഒക്കെ പെടും.അതിൽ നിന്നെല്ലാം വ്യത്യസ്തമായി ലോകത്ത് ഒരു കാമുകനും കാമുകിക്ക് നൽകാനിടയില്ലാത്ത ഒരു സമ്മാനം നൽകിയതിന്റെ പേരിൽ ശ്രദ്ധിക്കപ്പെടുകയാണ് ഒരു യുവാവ്. ബെംഗളൂരുവിൽ നിന്നുള്ള അവിക് ഭട്ടാചാര്യയാണ് ആ കാമുകൻ. തന്റെ കാമുകിയുടെ 26 -ാം പിറന്നാളിന് 26 കിലോമീറ്റർ ഓടിക്കൊണ്ടാണ് അവിക് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്!
tRootC1469263">വീഡിയോ വൈറലായി മാറിയതോടെ യുവാവിനെ അഭിനന്ദിക്കുകയാണ് നെറ്റിസൺസ്. @simranxavik എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് യുവാവ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അവിക്കിന്റെയും കാമുകി സിമ്രാന്റെയും ജോയിന്റ് ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് ഇത്. തന്റെ പിറന്നാൾ ദിനത്തിൽ 26 കിലോമീറ്റർ ഓടണം എന്ന് സിമ്രാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, ആ ദിവസം അവൾക്ക് സുഖമില്ലാത്തതിനെ തുടർന്ന് ഓടാൻ സാധിക്കാതെ വന്നുവെന്ന് അവൾ പറയുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. എന്നാൽ, ആ സമയത്ത് അവിക് കാമുകിയെ സർപ്രൈസ് ചെയ്തുകൊണ്ട് 26 കിലോമീറ്റർ ഓടാൻ തീരുമാനിക്കുകയായിരുന്നു.
വീഡിയോയിൽ പിന്നീട് കാണുന്നത് അവിക്കിനെയാണ്. "എന്റെ കാമുകിക്ക് 26 വയസ്സ് തികഞ്ഞു, അതിനാൽ അവളുടെ ജന്മദിനത്തിൽ 26 കിലോമീറ്റർ ഓടാൻ പോവുകയാണ് ഞാൻ" എന്നാണ് യുവാവ് പറയുന്നത്. പിന്നീട്, അവിക് ഓടുന്നതാണ് കാണുന്നത്. അതിനിടയിൽ സിമ്രാന് വേണ്ടി പല കാര്യങ്ങളും അവിക് പറയുന്നതും കേൾക്കാം. സിമ്രാന്റെ ആരോഗ്യത്തിന് വേണ്ടി അവിക് പ്രാർത്ഥിക്കുന്നതും വീഡിയോയിൽ കാണാം. എന്തായാലും, വീഡിയോ വൈറലായി മാറി. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളും നൽകി. എന്നാലും എവിടെയാണ് ഇത്രയും നല്ലൊരു കാമുകനെ കണ്ടെത്താനാവുക എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
.jpg)


