കറുപ്പും സ്വർണനിറവും ചേർന്ന രാജകീയ ലുക്ക്; ആലിയ ഭട്ടിന്റെ പുതിയ വേഷം ശ്രദ്ധേയമാകുന്നു
മുംബൈയിൽ നടന്ന എർത്ത്‌ഷോട്ട് പ്രൈസ് 2026 പുരസ്കാരച്ചടങ്ങിൽ വേറിട്ട വസ്ത്രധാരണവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്. കറുപ്പും പുരാതന സ്വർണനിറവും ചേർന്ന ഗൗണിലാണ് താരം ചടങ്ങിൽ പങ്കെടുത്തത്. നവംബർ 17ന് നടന്ന പരിപാടിയിലെ ആലിയയുടെ ചിത്രങ്ങൾ പുറത്തുവന്നതോടെ വസ്ത്രധാരണവും ആഭരണങ്ങളും ഫാഷൻ ലോകത്ത് ചർച്ചയായി.
പ്രശസ്ത ഡിസൈനർ റിതു കുമാർ ഒരുക്കിയ പ്രത്യേക വസ്ത്രമാണ് ആലിയ അണിഞ്ഞത്. കോർസെറ്റ് മാതൃകയിലുള്ള ബ്ലൗസും മനോഹരമായ എംബ്രോയ്ഡറി വർക്കുകളുള്ള നീളൻ സ്കർട്ടുമായിരുന്നു വേഷത്തിന്റെ പ്രത്യേകത. കഴുത്തിലൂടെ ചുറ്റിയിട്ട കറുത്ത ദുപ്പട്ടയും സ്വർണനിറത്തിലുള്ള ആഭരണങ്ങളും ലുക്കിന് കൂടുതൽ രാജകീയ ഭംഗി നൽകി. റിയ കപൂറായിരുന്നു താരത്തിന്റെ സ്റ്റൈലിങ് നിർവഹിച്ചത്.
പ്രിൻസ് വില്യം, കേറ്റ് മിഡിൽടൺ തുടങ്ങിയ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ നിരവധി താരങ്ങളും എത്തിയിരുന്നു. ആലിയയുടെ പുതിയ ലുക്കിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആരാധകരും ഫാഷൻ പ്രേമികളും പ്രതികരണങ്ങളുമായി രംഗത്തെത്തി. വസ്ത്രധാരണത്തെ പ്രശംസിച്ചവർക്കൊപ്പം ഹെയർസ്റ്റൈലിനെക്കുറിച്ച് വിമർശനങ്ങളുന്നയിച്ചവരുമുണ്ട്.
.jpg)

