വന്ദേഭാരതില്‍ ചങ്ങലയുണ്ടോ? അടിയന്തര സാഹചര്യങ്ങളില്‍ ട്രെയിന്‍ എങ്ങനെ നിര്‍ത്തും?

vande
vande

വന്ദേഭാരത് ട്രെയിനുകളില്‍ പലരും യാത്ര ചെയ്തിട്ടുണ്ടാകും. മണിക്കൂറില്‍ 120 മുതല്‍ 180 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന വന്ദേഭാരതില്‍ യാത്ര ചെയ്യാന്‍ പലര്‍ക്കും താത്പര്യമുണ്ടാകും. കാരണം ദൂരെ സ്ഥലങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എത്താന്‍ സാധിക്കും.

സാധാരണ ട്രെയ്‌നുകളില്‍ ഏതെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ യാത്രക്കാര്‍ക്ക് ട്രെയിന്‍ നിര്‍ത്തുവാനായി ട്രെയിനിന്റെ പലയിടങ്ങളിലും ചങ്ങലകള്‍ സ്ഥാപിച്ചിട്ടുള്ളത് നമുക്ക് കാണാന്‍ സാധിക്കും. അതിനാല്‍ത്തന്നെ ഏതെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ ആ ചങ്ങല പിടിച്ച് വലിച്ചാല്‍ മാത്രം മതി. അനാവശ്യമായി ചങ്ങല വലിച്ചാല്‍ അത് ചെയ്യുന്നവര്‍ക്കെതിരെ ഇന്ത്യന്‍ റെയില്‍വേ കടുത്ത നടപടി സ്വീകരിക്കുകയും ചെയ്യും.

എന്നാല്‍ ഇത്ര വേഗത്തില്‍ ഓടുന്ന വന്ദേഭാരതില്‍ ഏതെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ എങ്ങനെയാകും ട്രെയിന്‍ നിര്‍ത്തുക? വന്ദേഭാരതില്‍ ചങ്ങലയുണ്ടോ എന്നൊക്കെയുള്ള സംശയങ്ങള്‍ നമുക്ക് ഉണ്ടാകാറുണ്ട്. വന്ദേ ഭാരതില്‍ ചങ്ങലയില്ല എന്നതാണ് വസ്തുത.

അത്യാവശ്യ ഘട്ടങ്ങളില്‍ ട്രെയിന്‍ നിര്‍ത്തണമെങ്കിലോ അധികൃതരെ വിവരമറിയിക്കണമെങ്കിലോ യാത്രക്കാര്‍ക്ക് ലോക്കോ പൈലറ്റുമായി ബന്ധപ്പെടാന്‍ അലാറം സജ്ജീകരിച്ചിട്ടുണ്ട്. അലാറം ഘടിപ്പിച്ചിരിക്കുന്ന സ്ഥലത്ത് ഒരു ക്യാമറയും മൈക്കും ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.

അലാറം മുഴക്കിയാല്‍ ലോക്കോ പൈലറ്റിന് സിഗ്‌നല്‍ ലഭിക്കും. ക്യാമറ വഴി ലോക്കോ പൈലറ്റിന് നിങ്ങളെ കാണാനും സംസാരിക്കാനും കഴിയും. അടിയന്തര സാഹചര്യമാണെന്ന് ലോക്കോ പൈലറ്റിന് ബോധ്യപ്പെട്ടാല്‍ ട്രെയിന്‍ നിര്‍ത്തും.

Tags

News Hub