'ഹെഡ്ഫോൺ ഉപയോഗിക്കൂ'; യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ മൊബൈൽഫോണും ടാബും ലാപ്‌ടോപ്പും ഉപയോഗിക്കരുതെന്ന് റെയിൽവേ

train

തിരുവനന്തപുരം:മറ്റ്  യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ മൊബൈൽഫോണും ടാബും ലാപ്‌ടോപ്പും ഉപയോ​ഗിക്കരുതെന്ന് നിർദ്ദേശവുമായി ഇന്ത്യൻ റെയിൽവേ. തീവണ്ടിയാത്രയിൽ ദയവായി ഹെഡ്ഫോൺ ഉപയോഗിക്കുക, നിങ്ങളുടെ യാത്ര മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് റെയിൽവെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു. യാത്രക്കിടയിൽ പരിസരം മറന്നുള്ള ഫോൺ വിളികളും ഹെഡ്ഫോൺ ഇല്ലാത്തെയുള്ള ഫോൺ ഉപയോ​ഗവുമെല്ലാം സഹയാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള പരാതി വർദ്ധിച്ചതിന് പിന്നാലെയാണ് പുതിയ നിർദ്ദേശം.

രാത്രിയാത്രകളിൽ യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കുന്നതിനായി രാത്രി 10 മണിക്ക് ശേഷം ലൈറ്റ് ഇടുന്നതിനടക്കം കർശന നിയന്ത്രണമുണ്ട്. യാത്രക്കാർ പരാതിപ്പെട്ടാൽ ഇടപെടാൻ റെയിൽവേ ജീവനക്കാർക്ക് അധികാരമുണ്ട്. നിയമലംഘനം ആവർത്തിച്ചാൽ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യും.
 

Tags