മികച്ച റെയ്റ്റിൽ തായ്‌ലൻഡ്, ശ്രീലങ്ക, ആദി കൈലാസ് ട്രിപ്പുകൾ പോയിവരാം

thailand
thailand

അവധിക്കാലത്ത് യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ചില ഉഗ്രൻ പാക്കേജുകൾ ഇതാ . മനോഹര ദൃശ്യങ്ങളുടെയും രുചിവൈവിധ്യങ്ങളുടെയും തായ്‌ലൻഡും, പുരാതന ക്ഷേത്രങ്ങളും സുന്ദരമായ ബീച്ചുകളുമുള്ള ശ്രീലങ്കയും, പരിപാവനമായ ആദി കൈലാസും നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ ഉണ്ടെങ്കിൽ ഈ മെയ് മാസത്തിൽ യാത്രി ഹോളിഡെയ്‌സിനൊപ്പം ആ സ്വപ്‌നം യാഥാർഥ്യമാക്കൂ. പ്രീമിയം സൗകര്യങ്ങളോടെ പ്രൊഫഷണലായി ഇന്റർനാഷണൽ, ഡൊമസ്റ്റിക് ടൂറുകൾ ലഭ്യമാക്കുന്ന മുൻനിര ടൂർ കമ്പനിയാണ് ടീം യാത്രി ഹോളിഡേയ്‌സ്.

തായ്‌ലൻഡ്

മെയ് 1, 14, 24 തീയതികളിലായി ഈ അവധിക്കാലത്ത് ആറ് തായ്‌ലൻഡ് ട്രിപ്പുകളാണ് ടീം യാത്രി ഹോളിഡെയ്‌സ് ഒരുക്കിയിട്ടുള്ളത്. നാല് രാത്രികളും അഞ്ച് പകലുകളുമുള്ള തായ്‌ലൻഡ് ടൂറിന് ഒരാൾക്ക് (ഡബിൾ ഒക്യുപൻസി) 48,900 രൂപയാണ് റെയ്റ്റ്. വിസ ഫ്രീയാണ്.കടൽത്തീരങ്ങളും കാടുകളും ക്ഷേത്രങ്ങളുമെല്ലാം ചേർന്ന അതിമനോഹരമായ കാഴ്ചകളുടെയും രുചിവൈവിധ്യങ്ങളുടെയും വിരുന്നൊരുക്കുന്ന രാജ്യമാണ് തായ്‌ലൻഡ്. പട്ടായ, ഫ്‌ളോട്ടിങ് മാർക്കറ്റ്, ലോകത്തിലെ ഏറ്റവും വലിയ ടൈഗർ സൂ ആയ ടൈഗർ ടോപിയ, അൽക്കസാർ ഷോ, കോറൽ ഐലൻഡ്, ബിഗ് ബുദ്ധ, പട്ടായ ബേ, ജെംസ് ഗ്യാലറി, തീംഡ് ഷോപ്പിങ് മാളായ ടെർമിനൽ 21, ജോംടീൻ ബീച്ച്, പട്ടായ വാക്കിങ് സ്ട്രീറ്റ്, സഫാരി വേൾഡ്, മറൈൻ പാർക്ക,് ബാങ്കോക്കിലെ പ്രശസ്ത ക്ഷേത്രങ്ങളായ ഗോൾഡൻ ബുദ്ധയും മാർബിൾ ബുദ്ധയും ഉൾപ്പെടുന്ന ബാങ്കോക്ക് ടെമ്പിൾ ടൂർ, അവിടുത്തെ പേരുകേട്ട ഹോൾസെയ്ൽ റീറ്റെയ്ൽ മാർക്കറ്റായ ഇന്ദ്ര സ്‌ക്വയറിലെ ഷോപ്പിംഗ് തുടങ്ങിയവയെല്ലാം ഈ യാത്രയിലെ അവിസ്മരണീമായ കാഴ്ചകളും അനുഭവങ്ങളുമാണ്.

ശ്രീലങ്ക

മനോഹരമായ ഒരു ദ്വീപ് രാജ്യമായ ശ്രീലങ്കയിലേക്ക് അഞ്ച് രാത്രികളും ആറ് പകലുകളുമുള്ള ടൂർ മെയ് എട്ടിനാണ് ആരംഭിക്കുന്നത്. ഒരാൾക്ക് 57,000 രൂപയാണ് (+ ജിഎസ്ടി & ടിസിഎസ്) നിരക്ക്. ആദ്യ ദിവസം രാവിലെ കൊച്ചിയിൽ നിന്ന് കൊളംബോയിലേക്ക് പോകുന്നു. സിഗിരിയ, പിന്നാവാല എലിഫന്റ് ഓർഫണേജ്, ഡംബുല ഗുഹാക്ഷേത്രം, സിഗിരിയ റോക്ക് ഫോറസ്റ്റ്, കാൻഡിയിലെ ക്ഷേത്രങ്ങളും മോണാസ്ട്രികളും, മാവനെല്ലയിലെ സ്‌പൈസ് ഗാർഡൻ, കാൻഡിയിലെ സൈറ്റ്‌സീയിങ്, യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിലുള്ള ടൂത്ത് റെലിക് ബുദ്ധക്ഷേത്രം, ബെന്റോട്ടിയിലേക്ക് പോകുന്ന വഴിക്കുള്ള തേയില ഫാക്ടറിയും തോട്ടങ്ങളും, കണ്ടൽക്കാടുകൾക്കിടയിലൂടെ മധു നദിയിലെ ബോട്ട് യാത്ര എന്നിവയെല്ലാം കഴിഞ്ഞ് മെയ് 12ന് കൊളംബോ കാണുന്നു. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലെ ഇൻഡിപെൻഡൻസ് സ്‌ക്വയർ, ഗംഗാരാമയ്യ ക്ഷേത്രം, നാഷണൽ മ്യൂസിയം എന്നിയെല്ലാം സന്ദർശിച്ച ശേഷം വൈകീട്ട് ഷോപ്പിങ്ങിന് പ്രശസ്തമായ പോട്ട, ഓഡൽ എന്നിവിടങ്ങും മാളുകളും ആർട്ട് ഗാലറികളും കഫേകളും മറ്റും സന്ദർശിക്കുന്നു. പിറ്റേന്ന് രാവിലെ കൊച്ചിയിലേക്ക് മടങ്ങുന്നു.

ആദി കൈലാസ്

ശിവപാർവതിമാരുടെ വാസസ്ഥലമായ ആദി കൈലാസ് ഹിന്ദു മിത്തോളജിയിലെ അഞ്ച് കൈലാസങ്ങളിൽ ഒന്നാണ്. ഹിന്ദൂയിസത്തിൽ ഓം പർവതവും ആദി കൈലാസവും പാവനമായി കണക്കാക്കപ്പെടുന്നു. ഉത്തരാഖണ്ഡിലെ പിത്തോരഗർ ജില്ലയിൽ 6191 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു ആദി കൈലാസ ദർശനം തന്നെ ആത്മശുദ്ധി നൽകുമെന്ന് കരുതപ്പെടുന്നു. യാത്രി ഹോളിഡെയ്‌സ് ഒരുക്കുന്ന 11 ദിവസത്തെ ആദി കൈലാസ് യാത്ര മെയ് 12 നാണ് ആരംഭിക്കുന്നത്. ഒരാൾക്ക് 49,500 രൂപ + വിമാനടിക്കറ്റ് ആണ് നിരക്ക്.

Tags