പെട്ടി പായ്ക്ക് ചെയ്ത് വിമാനത്തിൽ എവിടേയ്ക്കെന്ന് അറിയാതെ ഒരു യാത്ര പോയാലോ ?

plane
plane

പലരും പോകുന്ന വഴിയാകും എവിടെ പോകാമെന്ന് തീരുമാനിക്കുന്നത്. എന്നാൽ ആ യാത്ര ഒരു വിമാനത്തിൽ ആയാലോ ? അതായത് എവിടേക്കാണ് പോകുന്നതെന്ന് അറിയാതെ ബാഗ് പാക്ക് ചെയ്ത് വിമാനത്താവളത്തിലേക്ക് പോകുന്നതിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആദ്യമൊരു പേടിയൊക്കെ തോന്നാം, പക്ഷെ ഒന്ന് ചിന്തിച്ചാൽ അതിൽ ഒരു ത്രില്ല് ഇല്ലേ ?

ലക്ഷ്യസ്ഥാനത്തെ കുറിച്ച് യാത്രക്കാർക്കോ വിമാനം എവിടെ ഇറങ്ങുമെന്നതിൽ ക്യാബിൻ ക്രൂവിനോ യാതൊരു സൂചനയും ഇല്ല. എല്ലാം അറിയാവുന്നത് പൈലറ്റുമാർക്ക് മാത്രം. കേൾക്കുമ്പോൾ കെട്ടുകഥയെന്ന് തോന്നുമെങ്കിലും ശരിക്കും നടന്നതാണ് ഈ വിമാനയാത്ര. സ്വീഡൻ ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ സ്കാൻഡിനേവിയൻ എയർലൈൻസ് 2024 ൽ “ഡെസ്റ്റിനേഷൻ അൺനോൺ” എന്ന പേരിൽ ഈ യാത്ര തിരിച്ചത്. എയർലൈനിന്റെ യൂറോബോണസ് ലോയൽറ്റി പ്രോഗ്രാം അംഗങ്ങൾക്ക് മാത്രമായാണ് ഈ അത്ഭുത യാത്ര സംഘടിപ്പിച്ചത്.

ഏപ്രിൽ നാലിനായിരുന്നു ആ യാത്ര. കോപ്പൻഹേഗൻ വിമാനത്താവളത്തിൽനിന്ന് വിമാനം പറന്നുയർന്നു. ഫ്ലൈറ്റ്റഡാർ 24 പോലും അവസാന നിമിഷം വരെ ആ രഹസ്യം മറച്ചുവച്ചു. യാത്രക്കാർക്ക് ആകാംക്ഷയുടെയും ഉദ്വേ​ഗത്തിന്റെയും നിമിഷങ്ങൾ. ഒടുവിൽ എല്ലാത്തിനും വിരാമമിട്ട് വിമാനം സ്പെയിനിലെ സെവില്ലെയിൽ പറന്നിറങ്ങി. ഫ്ലൈറ്റ്റഡാർ 24 പോലും അവസാന നിമിഷം വരെ ആ അത്ഭുതം മറച്ചുവച്ചു.

ഏപ്രിൽ നാല് മുതൽ ഏഴ് വരെ മൂന്ന് ദിവസമായിരുന്നു യാത്ര. ഫെബ്രുവരിയിൽ പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിൽ, തങ്ങളുടെ ഡെസ്റ്റിനേഷൻ അൺനോൺ ഫ്ലൈറ്റ് ടിക്കറ്റ് വെറും നാല് മിനിറ്റിനുള്ളിൽ വിറ്റുതീർന്നതായി വിമാന കമ്പനി വെളിപ്പെടുത്തി.

2024-ൽ ആയിരുന്നു ആദ്യത്തെ ഡെസ്റ്റിനേഷൻ അൺനോൺ ഫ്ലൈറ്റ് സർവീസ്. അന്ന് യൂറോബോണസ് അംഗങ്ങൾ ഏഥൻസിലേക്കായിരുന്നു പറന്നത്. വിസ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഷെങ്കൻ സോണിൽ മാത്രമേ വിമാനം സർവീസ് നടത്തുന്നുള്ളൂ. യൂറോപ്പിലെ 29 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനുള്ള ഒറ്റ വിസയാണ് ഷെങ്കൻ വിസ.

Tags