കാഴ്ചയുടെ വിസ്മയം ഒരുക്കി രാമക്കൽമേട് സഞ്ചാരികളെ കാത്തിരിക്കുന്നു

Ramakkalmedu awaits tourists with a stunning view
Ramakkalmedu awaits tourists with a stunning view

കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് രാമക്കൽമേട്.ഇന്ത്യയിൽ ഏറ്റവും അധികം കാറ്റ് വീശുന്ന പ്രദേശം എന്നതാണ് രാമക്കൽമേടിൻ്റെ പ്രത്യേകത. അതോടൊപ്പം മലമുകളിൽ നിന്നുള്ള തമിഴ്നാടൻ കൃഷിയിടങ്ങളുടെ മനോഹര കാഴ്ചയും രാമക്കൽമേടിനെ വ്യത്യസ്തമാക്കുന്നു. കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന വിൻഡ് എനർജി ഫാമിന്റെ കേരളത്തിലെ രണ്ടാമത്തെ സ്ഥലമാണിത്

tRootC1469263">

ആയിരക്കണക്കിന് ആളുകളാണ് രാമക്കൽമേട്ടിലേക്ക് ഓരോ ദിവസവും എത്തിച്ചേരുന്നത്. സമുദ്രനിരപ്പിൽ നിന്നും 1100 മീറ്റർ ഉയരത്തിൽ, ഏതുനേരവും വീശിയടിക്കുന്ന കാറ്റിന്റെ കുളിർമയുമായി സഞ്ചാരികളെ കാത്തിരിക്കുന്ന ഇടമാണ് രാമക്കൽമേട്.

30 മുതൽ 100 കിലോമീറ്റർ വേഗതയിൽ വരെ മണിക്കൂറിൽ ഇവിടെ കാറ്റ് വീശി അടിക്കാറുണ്ട്.കേരള തമിഴ്നാട് അതിർത്തിയിലാണ് രാമക്കൽമേട്.കേരളത്തിൻ്റെ ഭാഗത്തു മാത്രമാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

കേരളത്തിൻ്റെ ഭാഗത്താണ് പ്രശസ്തമായ കുറവൻ കുറത്തി ശില്പവും , മലമുഴക്കി വേഴാമ്പലിന്റെ ശില്പവും മറ്റ് നിർമ്മിതികളും സ്ഥിതി ചെയ്യുന്നത്. കുറവൻ കുറത്തിമല വൈകാരികമായ അനുഭൂതി തരുന്ന പ്രതിമയാണ്.  

ടൂറിസവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് ആളുകളാണ് വന്നു കൊണ്ടിരിക്കുന്നത്. എല്ലാവരും കാണുന്ന രാമക്കൽമേടിന്റെ പ്രധാന ഭാഗം എന്നു പറയുന്നത് കുറവൻ കുറത്തി മലയാണ്. തൊട്ടു താഴെ പാറക്കൂട്ടങ്ങളുണ്ട്. അവിടെയിരുന്ന് ഫോട്ടോയെടുക്കാനും തമിഴ്നാടിന്റെ കൃഷിയിടങ്ങളും വിദൂര കാഴ്ചകളും കാണാൻ സാധിക്കും. തേക്കടിയിൽ നിന്ന് 43 കിലോമീറ്ററും കട്ടപ്പനയിൽ നിന്ന് 20 കിലോമീറ്ററും മൂന്നാറിൽ നിന്ന് 70 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.ഇവിടെനിന്ന് നിരവധി സ്ഥലങ്ങളിലേക്ക് ഓഫ് റോഡ് യാത്രകൾക്ക് ജീപ്പ് സവാരിയും ലഭ്യമാണ്.

Tags