തണുത്ത് വിറച്ച് ഊട്ടി ; കാണാൻ സഞ്ചാരികളുടെ പ്രവാഹം
Dec 30, 2025, 20:00 IST
ഊട്ടി: തണുത്ത് വിറച്ച ഊട്ടിയിൽ സഞ്ചാരികളുടെ പ്രവാഹം. ഊട്ടിയിൽ 20 വർഷത്തിന് ശേഷമാണ് മഞ്ഞു വീഴ്ച രൂക്ഷമായത്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം താപനില മൈനസ്സിലാണ്. മുൻ വർഷങ്ങളിലെല്ലാം രണ്ടു ദിവസത്തിൽ കൂടുതൽ മഞ്ഞ് വീഴ്ച ഉണ്ടായിട്ടില്ല. ഇപ്പോൾ ദിവസങ്ങളായി മഞ്ഞുവീഴ്ച തുടരുകയാണ്. മഞ്ഞു വീഴ്ച കാണാനും ചിത്രങ്ങൾ പകർത്താനുമായി പുലർച്ചെ മുതൽ ഊട്ടിയുടെ താഴ്ന്ന പ്രദേശങ്ങളിലെ പുൽ മൈതാനങ്ങളിൽ സഞ്ചാരികളുടെ തിരക്കാണ്. നൃത്തവും പാട്ടുമായി ചിത്രങ്ങൾ പകർത്തിയും സഞ്ചാരികൾ ഇവിടെ ആഘോഷിക്കുകയാണ്.
tRootC1469263">സഞ്ചാരികളുടെ തിരക്കിൽ തലൈകുന്ത മുതൽ കനത്ത ഗതാഗത തടസ്സവും ഉണ്ടാകുന്നുണ്ട്.മഞ്ഞു വീഴ്ച കാണാനെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾ ഊട്ടിയിലെവിടെയും നിർത്താൻ വനം വകുപ്പും പൊലീസും അനുവദിക്കുന്നില്ല.
.jpg)


