വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കെട്ടും മട്ടും മാറും; കേരളത്തിന് 155 കോടി രൂപ വകയിരുത്തി കേന്ദ്രം

Vagamon Chill Bridge reopens: Tourists flow on first day
Vagamon Chill Bridge reopens: Tourists flow on first day

തിരുവനന്തപുരം: രാജ്യത്തെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ നവീകരിക്കാൻ കേന്ദ്രത്തിന്റെ പദ്ധതി. 23 സംസ്ഥാനങ്ങളിലെ 40 വിനോദസഞ്ചാര കേന്ദ്രങ്ങൾക്കാണ് ഫണ്ട് . ആകെ 3,295.76 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. കേരളത്തിന് 155 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

കൊല്ലം അഷ്ടമുടി ബയോഡൈവേർസിറ്റി ആൻഡ് ഇക്കോ റിക്രിയേഷനൽ ഹബ്ബിന് 59.71 കോടി രൂപയും കോഴിക്കോട് സർഗാലയ ഗ്ലോബൽ ഗേറ്റ് വേ ടു മലബാർസ് കൾചറൽ ക്രൂസിബിൾ പദ്ധതിക്ക് 95.34 കോടി രൂപയുമാണ് അനുവദിച്ചത്. ഇരിങ്ങൽ സർഗാലയ ആർട് ആൻഡ് ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർവരെയുള്ള ടൂറിസം ശൃംഖലയുടെ വികസനമാണ് സർഗാലയ ഗ്ലോബൽ ഗേറ്റ് വേ ടു മലബാർ കൾച്ചറൽ ക്രൂസിബിൾ പദ്ധതി.


വിനോദസഞ്ചാര കേന്ദ്രങ്ങളെ ആ​ഗോള നിലവാരത്തിലേക്ക് എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ടൂറിസം മന്ത്രി ​ഗജേന്ദ്ര സിം​ഗ് ശെഖാവത് പറഞ്ഞു. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മൂലധന നിക്ഷേപത്തിനായി പ്രത്യേകസഹായം നൽകുന്ന പദ്ധതിയാണിത്. രണ്ട് വർഷ സമയമാണ് പദ്ധതി പൂർത്തിയാക്കാനുള്ള സമയപരിധി. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ തിരക്ക് കുറയ്‌ക്കുക, അടിസ്ഥാന സൗകര്യ വികസനം, നൂതന സാങ്കേതികവിദ്യകൾ അവലംബിക്കുക തുടങ്ങിയവയാണ് നവീകരണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
 

Tags