വടക്കൻമലബാറിന്റെ ടൂറിസം ഹബ്ബാകാൻ ജില്ല; വിനോദസഞ്ചാര മേഖലയിലെ കാസർകോടൻ കുതിപ്പ്

Red alert; Tourism centers in Kasaragod district will not open
Red alert; Tourism centers in Kasaragod district will not open

കാസർകോട് : വിനോദസഞ്ചാര മേഖലയിൽ വടക്കൻമലബാറിന്റെ ഹബ്ബാകാൻ ഒരുങ്ങുകയാണ് കാസർകോട്. ചരിത്രമുറങ്ങുന്ന കോട്ട കൊത്തളങ്ങളും പ്രകൃതി കനിഞ്ഞു നൽകിയ കാടലും കായലും പുഴകളും മണ്ണിൽ അലിഞ്ഞു ചേർന്ന തുളുനാടൻ സംസ്‌കൃതിയും എല്ലാം ചേർന്നുള്ള ടൂറിസം സാധ്യകളെ കയ്യെത്തിപ്പിടിക്കാനുള്ള സത്വര പ്രവർത്തനങ്ങളാണ് ടൂറിസം വകുപ്പന്റെ നേതൃത്വത്തിൽ ജില്ലയിൽ നടന്നു വരുന്നത്.

tRootC1469263">

ബി.ആർ.ഡി.സിയുടെ കടന്നുവരവോടെ ജില്ലയിലെ ടൂറിസം രംഗം വേഗത്തിൽ വളർന്നു തുടങ്ങി. 1995ൽ ബി.ആർ.ഡി.സി രൂപീകരിക്കുന്നതിന് മുൻപ് 50000 സഞ്ചാരികൾ എത്തികൊണ്ടിരുന്ന ബേക്കലിൽ ഇന്ന് അഞ്ച് ലക്ഷത്തിൽ അധികം ആളുകൾ എത്തുന്നു. ബേക്കൽ വിനോദ സഞ്ചാര പ്രവർത്തനങ്ങൾക്ക് 32 ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. 150 കോടിയുടെ നിക്ഷേപമാണ് ഇത്.  ബേക്കൽ ടൂറിസം പ്രൊജക്ടിന് കീഴിലായി മാലംകുന്നിൽ ബേക്കലിൽ ഗേറ്റ് വേ ബേക്കൽ ഫൈവ്സ്റ്റാർ റിസോർട്ട് 2024 ഡിസംബറിൽ മുഖ്യമന്ത്രി പിണറായി വിജൻ ഉദ്ഘാടനം ചെയ്തതോടെ മൂന്ന് പഞ്ച നക്ഷത്ര ഹോട്ടലുകൾ ബി.ആർ.ഡി.സിയുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു.

ബേക്കൽ ബീച്ച് പാർക്കിലേക്കുള്ള റോഡ് നവീകരിച്ച് ഒരു ഭാഗത്ത് നടപ്പാത നിർമ്മിക്കുകയും ഗതാഗതസൗകര്യം മെച്ചപ്പെടുത്തുകയും ചെയ്തതോടെ സഞ്ചാരികൾക്ക് കോട്ടയിലെത്താൻ കൂടുതൽ സൗകര്യമായി. പാർക്കിനകത്ത് ശുചിമുറിയും ബേക്കൽ കോട്ടയിൽ നിന്നും ബീച്ചിലേക്ക് നടന്നു പോകുന്ന സഞ്ചാരികൾക്കായി കെ.എസ്.ടി.പി റോഡിനു ഇരുവശത്തുമായി ടൈൽ പാകിയ നടപ്പാത നിർമിച്ചും കോട്ടയാത്രയ്ക്ക് ഭംഗി കൂട്ടി. ബേക്കൽ റെയിൽവേ പാലത്തിന് അടിവശത്തായി മുള കൊണ്ടുള്ള ജൈവ വേലി ഉണ്ടാക്കുകയും രണ്ട് വശങ്ങളിലും തെരുവ് വിളക്കുകൾ സ്ഥാപിക്കുകയും ചെയ്തു. ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ കാർകോടൻ ജനത ഏറ്റെടുത്തു. മംഗലാപുരം, കണ്ണൂർ വിമാനത്താവളങ്ങളും നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാത 66, മലയോര ഹൈവേ എന്നിവ ജില്ലയുടെ ടൂറിസം വികസനത്തിന് വേഗം കൂട്ടും.

Tags