താത്ക്കാലികമായി അടച്ച റാണിപുരം ഇക്കോ ടൂറിസം സെന്റര്‍ നാളെ തുറക്കും

feh

കാസർഗോഡ് : താത്കാലികമായി അടച്ചിട്ട റാണിപുരം ഇക്കോ ടൂറിസം സെന്റര്‍ നാളെ  തുറക്കും. ജലദൗര്‍ലഭ്യം പരിഹരിച്ച് കേന്ദ്രം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. 

തുടര്‍ന്നാണ് റാണിപുരം ടൂറിസം കേന്ദ്രം 19ന് ഞായറാഴ്ച്ച മുതല്‍ വിനോദ സഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കുന്നത്. വനം വകുപ്പിന്റെ കൗണ്ടറില്‍ ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ ജലം എത്തിച്ചു നല്‍കും.

Share this story