ഗവി കാണാൻ മോഹമുണ്ടോ? പയ്യന്നൂർ കെ.എസ്.ആർ.ടി.സി വിനോദയാത്ര സംഘടിപ്പിക്കുന്നു
Feb 9, 2026, 19:47 IST
പയ്യന്നൂർ : കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 13 ന് ഗവിയിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കുന്നു. 13 ന് വൈകീട്ട് നാല് മണിക്ക് പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് 16 ന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്രാ ക്രമീകരണം. ഗവി, അടവി കുട്ടവഞ്ചി യാത്ര, പരുന്തുംപാറ, കുമളി, കമ്പം മുന്തിരിപ്പാടം, തേക്കടി, സ്‌പൈസസ് ഗാർഡൻ, രാമക്കൽ മേട് എന്നീ സ്ഥലങ്ങളാണ് യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും 9495403062 നമ്പറുകളിൽ ബന്ധപ്പെടാം.
tRootC1469263">.jpg)


