വൺഡേ ട്രിപ്പിന് പ്ലാനുണ്ടെങ്കിൽ ആഢ്യൻപാറയിലേയ്ക്ക് പോകാം

If you are planning a one-day trip, you can go to Adyanpara.
If you are planning a one-day trip, you can go to Adyanpara.

മലപ്പുറം: ജില്ലയില്‍ എത്തുന്ന വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മനോഹരമായ ഒരു വെള്ളച്ചാട്ടമാണ് ആഢ്യൻപാറ. പച്ചപ്പ് നിറഞ്ഞ പ്രകൃതിയാണ് ആഢ്യൻപാറയുടെ സവിശേഷത.ഇവിടുത്തെ ജലത്തിന് ഔഷധ ഗുണമുണ്ടെന്നാണ് പറയപ്പെടുന്നത്. മലപ്പുറത്ത് നിന്നും ആഢ്യൻപാറയിലേക്ക് ഗതാഗത സൗകര്യമുണ്ട്. ജില്ലയിലെ മനോഹരമായ പ്രദേശങ്ങളിലൊന്ന് കൂടിയാണിത്.

നിലമ്പൂരിനടുത്തുള്ള കുറുമ്പലങ്ങോട് എന്ന ചെറിയ ഗ്രാമത്തിലാണ് മനോഹരമായ ആഢ്യൻപാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. റോഡ് മാർഗം എളുപ്പത്തിൽ എത്തിച്ചേരാവുന്ന ആഢ്യൻപാറ ഒരു മികച്ച പിക്നിക് സ്പോട്ടാണ്. മഴക്കാലത്ത് അതീവ സുന്ദരിയാണെങ്കിലും വേനൽക്കാലത്ത് ആഢ്യൻപാറയിൽ വെള്ളം നന്നേ കുറവായിരിക്കും. വെള്ളമുള്ള സമയത്ത് ഇവിടെ എത്തിയാൽ മതിമറന്ന് നീന്തിത്തുടിക്കാം. വഴുക്കലുള്ള പാറകളിൽ കൂടി നടക്കുമ്പോൾ സൂക്ഷിക്കണമെന്ന് മാത്രം. പ്രകൃതി സ്നേഹികൾക്കും പക്ഷി നിരീക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട ഇടം കൂടിയാണ് ആഢ്യൻപാറ. വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങൾ ഇവിടെയുണ്ട്. 

ഏറ്റവും പഴക്കമേറിയ മനുഷ്യനിർമ്മിത തേക്ക് തോട്ടം സ്ഥിതി ചെയ്യുന്ന കനോലി പ്ലോട്ട്, കടലുണ്ടി പക്ഷിസങ്കേതം, നെടുങ്കയം മഴക്കാടുകൾ, തിരുമാന്ധാംകുന്ന് ക്ഷേത്രം, ബംഗ്ലാവ് കുന്ന് എന്നിവയാണ് സമീപത്തുള്ള മറ്റ് ആകർഷണങ്ങൾ.  ആഢ്യൻപാറ വെള്ളച്ചാട്ടത്തിന് സമീപം നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയമായ നിലമ്പൂർ തേക്ക് മ്യൂസിയം പട്ടണത്തിൽ നിന്ന് നാല് കിലോമീറ്റർ അകലെ ഗൂഡല്ലൂർ ഹൈവേയിലാണ് സ്ഥിതി ചെയ്യുന്നത്. 

Tags