ആനവണ്ടിയിൽ മഞ്ഞുപുതച്ച മലനിരകളിലേക്ക്; മൂന്നാർ യാത്രയ്ക്ക് ഒരുങ്ങിക്കോളൂ
Mar 4, 2026, 19:40 IST
കണ്ണൂർ : കെ.എസ്.ആർ.ടി.സി പയ്യന്നൂർ യുണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ മൂന്നാർ വിനോദ യാത്ര സംഘടിപ്പിക്കുന്നു. മാർച്ച് 13ന് വൈകീട്ട് ആറ് മണിക്ക് പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് 16ന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന വിധത്തിലാണ് ക്രമീകരണം. മൂന്നാർ, മറയൂർ, കാന്തല്ലൂർ, ചതുരംഗപ്പാറ, ഗ്യാപ് റോഡ്, പൊന്മുടി ഡാം എന്നീ സ്ഥലങ്ങളാണ് യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്കാണ് അവസരം. കൂടാതെ മാർച്ച് എട്ടിന് സംഘടിപ്പിക്കുന്ന വയനാട് യാത്രയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9496403062, 9745534123
.jpg)


