കോഴിക്കോടിന്റെ ടൂറിസം വികസനത്തിൽ ഓട്ടോ തൊഴിലാളികൾക്ക് പ്രധാന പങ്ക് : മന്ത്രി പി എ മുഹമ്മദ് റിയാസ്

muhammed riyaz
muhammed riyaz

കോഴിക്കോട് : കോഴിക്കോടിന്റെ ടൂറിസം വികസനത്തിൽ ഓട്ടോ തൊഴിലാളികൾക്ക് പ്രധാന പങ്കുണ്ടെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച കലാസന്ധ്യയും ഓട്ടോ തൊഴിലാളികൾക്കുള്ള ആദരവും ഫറോക്ക് റോയൽ അലയൻസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ കഴിഞ്ഞ നാല് സീസണുകളിൽ ഓട്ടോ തൊഴിലാളികളുടെ പിന്തുണയും പരാതികളില്ലാത്ത പ്രവർത്തനവും വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു.

tRootC1469263">

ബേപ്പൂർ, രാമനാട്ടുകര, ഫറോക്ക്, ചെറുവണ്ണൂർ, കടലുണ്ടി തുടങ്ങിയ സ്ഥലങ്ങളിലെ 150ലധികം ഓട്ടോ തൊഴിലാളികളെയാണ് ചടങ്ങിൽ ആദരിച്ചത്. തുടർന്ന് കലാസന്ധ്യയും അരങ്ങേറി.

ചടങ്ങിൽ ബേപ്പൂർ വാട്ടർ ഫെസ്റ്റ് സംഘാടക സമിതി കൺവീനർ രാധാഗോപി, ഡി.ടി.പി.സി സെക്രട്ടറി ടി നിഖിൽദാസ്, ഓട്ടോ തൊഴിലാളി യൂണിയൻ പ്രതിനിധികളായ പി സുരേഷ് ബാബു, ഷഫീഖ് രാമനാട്ടുകര, പ്രസന്നൻ പ്രണവം, പി അബ്ദുൽ അസീസ് തുടങ്ങിയവർ പങ്കെടുത്തു.

Tags