മഴക്കാലം ആസ്വദിക്കാം; വിനോദ, തീർത്ഥാടന യാത്രകളുമായി കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി

ksrtc

കൊല്ലം : മഴക്കാലം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്കായി കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ജൂൺ മാസത്തിൽ വിവിധ വിനോദ, തീർത്ഥാടന യാത്രകൾ ഒരുക്കുന്നു. ജൂൺ 14 മുതൽ ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലേക്കും പ്രത്യേക സർവീസുകൾ നടത്തും.

ജൂൺ 14 ഞായറാഴ്ച രാവിലെ അഞ്ചിന് ഇല്ലിക്കൽ കല്ല് - ഇലവീഴാപൂഞ്ചിറ ഉല്ലാസയാത്രയും, അന്നേ ദിവസം രാവിലെ ആറിന് കല്ലാർ - പൊ•ുടി വിനോദയാത്രയും പുറപ്പെടും. ജൂൺ 18 പുലർച്ചെ മൂന്നിന് കൊട്ടിയൂർ തീർത്ഥാടന യാത്ര ക്രമീകരിച്ചിട്ടുണ്ട്.  ഈ യാത്രയിൽ പെരുന്ന, ഏറ്റുമാന്നൂർ, പറശ്ശിനിക്കടവ്, മാമാനം, മൃദംഗശൈലേശ്വരി, തിരുനെല്ലി എന്നീ ക്ഷേത്രങ്ങളിലെ ദർശനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

ജൂൺ 26 വെള്ളിയാഴ്ച വൈകുന്നേരം ആറിന് പുറപ്പെടുന്ന ഗുരുവായൂർ തീർത്ഥാടന യാത്രയിൽ പങ്കെടുക്കുന്നവർക്ക് ക്യൂ നിൽക്കാതെ ദർശനം നടത്താനുള്ള പ്രത്യേക സ്ലോട്ട് സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. മമ്മിയൂർ, പുന്നത്തൂർക്കോട്ട, തൃപ്രയാർ, കൊടുങ്ങല്ലൂർ, ചോറ്റാനിക്കര എന്നീ ക്ഷേത്രങ്ങളും ഈ യാത്രയിൽ സന്ദർശിക്കും. ജൂൺ 28-ന് രാവിലെ അഞ്ചിന് വാഗമൺ - പരുന്തുംപാറ ഉല്ലാസയാത്രയും, ഇതേ ദിവസം കാട്ടിൽമേക്കതിൽ - തെക്കൻ ഗുരുവായൂർ തീർത്ഥാടന യാത്രയും നടക്കും. കൂടുതൽ വിവരങ്ങൾക്ക് : 8921950903, 9188933734.

Tags