കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി. ബഡ്ജറ്റ് ടൂറിസം : മധുര, രാമേശ്വരം യാത്ര: ബുക്കിംഗ് ആരംഭിച്ചു

ksrtc

കൊല്ലം : മധുര, രാമേശ്വരം, ധനുഷ്ക്കോടി തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി. ബഡ്ജറ്റ് ടൂറിസം സെൽ മെയ് 23-ന് പ്രത്യേക യാത്ര സംഘടിപ്പിക്കും. പുലർച്ചെ 4.30-ന് പുറപ്പെടുന്ന സംഘം തിരുമലയിക്കോവിൽ, മധുര മീനാക്ഷി ക്ഷേത്രം, പാമ്പൻ പാലം, കലാം മ്യൂസിയം എന്നിവ സന്ദർശിച്ച് മെയ് 25-ന് പുലർച്ചെ മൂന്ന് മണിക്ക് മടങ്ങിയെത്തും. ഒരാൾക്ക് 1775 രൂപയാണ് നിരക്ക്. ബുക്കിംഗിന്: 8921950903, 9746659588, 9188933734.

Tags