വനിതകള്‍ക്കായി വയനാട്ടിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ച് കെ.എസ്.ആര്‍.ടി.സി
Mar 3, 2025, 20:03 IST


കാസർകോട് : കെ.എസ്.ആര്‍.ടി.സി യുടെ ബഡ്ജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട് കാസര്‍കോട് യൂണിറ്റില്‍ നിന്നും അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് വനിതകള്‍ക്ക് മാത്രമായി വയനാട്ടിലേക്ക് ഉല്ലാസയാത്ര സംഘടിപ്പി ക്കുന്നു.
10 വയസ്സ് വരെയുള്ള ആണ്‍കുട്ടികള്‍ക്കും പ്രവേശനമുണ്ട്. ബാണാസുര ഡാം, പൂക്കോട് തടാകം, എന്‍ ഊര്, ഹണി മ്യൂസിയം എന്നീ സ്ഥലങ്ങളും കൂടാതെ തോല്‍പ്പെട്ടി വനത്തിലൂടെ രാത്രിയില്‍ ജംഗിള്‍ സഫാരിയും ഉള്‍പ്പെടുന്നതാണ് പാക്കേജ്. ഫോണ്‍- 9447547154, 8848678173.