കാഞ്ഞങ്ങാട് നിന്നും കെ.എസ്.ആർ.ടി.സി.യുടെ ക്രിസ്തുമസ് -പുതുവത്സര വിനോദയാത്രകൾ
Dec 17, 2025, 19:20 IST
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നിന്നും കെ.എസ്.ആർ.ടി.സി ക്രിസ്തുമസ് - പുതുവത്സരവിനോദയാത്രകൾ സംഘടിപ്പിക്കുന്നു.
ഡിസംബർ 28 ന് ആരംഭിച്ച് 31 ന് അവസാനിക്കുന്ന
യാത്രയിൽ ഗവി, അടവി, കമ്പം, രാമക്കൽ മേട്, പരുന്തുംപാറ,
തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും.
ഡിസംബർ 26 ന് വാഗമൺ,
ഇല്ലിക്കൽകല്ല്, ഇലവീഴാപൂഞ്ചിറ സന്ദർശിച്ച്
29 ന് രാവിലെ തിരിച്ചെത്തും.
ഡിസംബർ 29 മുതൽ 31 വരെ നിലമ്പൂർ,
കക്കാടംപൊയിൽ യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്.
ഫോൺ - 9446088378, 8606237632
.jpg)


