കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം: കാഞ്ഞങ്ങാട് ഡിപ്പോയിൽനിന്ന് നവംബർ 21 മുതൽ യാത്രകൾ

140 people board a bus that can accommodate 64 people, KSRTC employees say workload and working hours have increased

കാസർകോട്  :കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി നവംബർ 21 മുതൽ കാഞ്ഞങ്ങാട് ഡിപ്പോയിൽനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് യാത്രകൾ സംഘടിപ്പിക്കും. നവംബർ 21ന് രാവിലെ 5.30ന് പുറപ്പെടുന്ന വയനാട് യാത്ര ബാണാസുര സാഗർ, എന്നൂര് പൈതൃക വില്ലേജ്, പൂക്കോട് തടാകം, ഹണിമ്യൂസിയം, ജംഗിൾ സഫാരി എന്നിവ സന്ദർശിച്ച് 22ന് രാവിലെ അഞ്ചിന് തിരിച്ചെത്തും. നവംബർ 21ന് രാവിലെ ആറിന് പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവിടങ്ങളിലേക്കും സർവീസുണ്ടാകും.

നവംബർ 25ന് വൈകീട്ട് അഞ്ചിന് പുറപ്പെടുന്ന നെല്ലിയാമ്പതി യാത്രയിൽ പോത്തുണ്ടി ഡാം, സീതാർകുണ്ട് വ്യൂ പോയിന്റ്, കേശവൻപാറ വ്യൂ പോയിന്റ്, ഓറഞ്ച് ഫാം, നെല്ലിയാമ്പതി ഓഫ് റോഡ് യാത്ര, അഹല്യ ഹെറിറ്റേജ് വില്ലേജ്, മുതലമട, കൽപാത്തി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് 28ന് രാവിലെ ആറിന് തിരിച്ചെത്തും.നവംബർ 26ന് വൈകീട്ട് 4.30ന് പുറപ്പെടുന്ന ഗവി യാത്ര ഗവി, അടവി, പരുന്തുംപാറ, കുമളി, കമ്പം, ഒട്ടകത്തലമേട്, പാണ്ടിക്കുഴി, സസ് ഗാർഡൻ, രാമക്കൽമേട് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് 26ന് രാവിലെ ഏഴിന് തിരിച്ചെത്തും.

നവംബർ 27ന് രാത്രി എട്ടിന് പുറപ്പെടുന്ന നിലമ്പൂർ യാത്രയിൽ കനോലി പ്ലോട്ട്, ഫോറസ്റ്റ് ബംഗ്ലാവ്, തേക്ക് മ്യൂസിയം, കക്കാടംപൊയിൽ, ഫോഗ്ഗി മൗണ്ടൻ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് 29ന് രാവിലെ അഞ്ചിന് തിരിച്ചെത്തും. നവംബർ 29ന് രാവിലെ ഏഴിന് പുറപ്പെടുന്ന മല്ലം യാത്രയിൽ മല്ലം ദുർഗാ പരമേശ്വരി ക്ഷേത്രം, മധൂർ സിദ്ധി വിനായക ക്ഷേത്രം, അനന്തപുരം തടാക ക്ഷേത്രം എന്നിവ സന്ദർശിക്കും. ഫോൺ: 9446088378.

Tags