ദശാവതാര ക്ഷേത്രദർശനത്തിന് അവസരമൊരുക്കി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ

google news
ksrtc

കോഴിക്കോട് :   മണ്ഡലമാസ കാലത്ത് ദശാവതാര ക്ഷേത്രദർശനത്തിന് അവസരമൊരുക്കി കോഴിക്കോട് കെ എസ് ആർ ടി സി  ബഡ്ജറ്റ് ടൂറിസം സെൽ. കോഴിക്കോട് ജില്ലയിലെ കാക്കൂർ, നന്മണ്ട, ചേളന്നൂർ എന്നീ ഗ്രാമങ്ങളിൽ ഏതാണ്ട് ആറ് കിലോമീറ്റർ ചുറ്റളവിൽ ഒരു ശംഖ് രൂപം വരച്ചാൽ ഇതിനകത്തു ഉൾപ്പെടുന്ന വിധമാണ് ദശാവതാര പ്രതിഷ്ഠ. അതാത് ക്ഷേത്ര കമ്മിറ്റിയുമായി സഹകരിച്ചാണ് യാത്ര.

നവംബർ 19ന് രാവിലെ  5:30ന് കോഴിക്കോട് നിന്നും താമരശ്ശേരിയിൽ നിന്നും ക്ഷേത്ര ദർശനം ആരംഭിക്കും. പെരുമീൻപുറം ശ്രീ മഹാവിഷു ക്ഷേത്രം, ആമമംഗലം ശ്രീ മഹാവിഷു ക്ഷേത്രം, പന്നിയംവള്ളി വാര്യമഠം ശ്രീ മഹാവിഷു ക്ഷേത്രം, ശ്രീ തൃക്കോയിക്കൽ നരസിംഹ ക്ഷേത്രം, തീർത്ഥങ്കര ശ്രീ വാമന ക്ഷേത്രം, രമല്ലൂർ ശ്രീരാമ ക്ഷേത്രം, കാവിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രം, ഈന്താട് ശ്രീ മഹാവിഷു ക്ഷേത്രം, കാക്കൂർ പരശുരാമ ക്ഷേത്രം, കൽക്കി ക്ഷേത്രം എന്നിവയാണ് ദശാവതാര ക്ഷേത്രങ്ങൾ. വിശദവിവരങ്ങൾക്ക്‌ : 9544477954,  9846100728, 9961761708.

Tags