കൊട്ടിയൂർ ആറാട്ട്: പ്രത്യേക ട്രിപ്പുകളുമായി കൊല്ലം കെ.എസ്.ആർ.ടി.സി
കൊല്ലം : മെയ് 30 ന് ആരംഭിക്കുന്ന കണ്ണൂർ കൊട്ടിയൂർ ആറാട്ട് ഉത്സവത്തിന് കെ.എസ്.ആർ.ടി.സി. ജില്ലാ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നു. ആര്യങ്കാവ് ഒഴികെ ജില്ലയിലെ എല്ലാ യൂണിറ്റുകളിൽ നിന്നും കൊട്ടിയൂരിലേക്ക് പ്രത്യേക സർവീസുകൾ ഉണ്ടായിരിക്കും. മെയ് 31 മുതൽ ജൂൺ 19 വരെയാണ് യാത്രകൾ.
രാവിലെ അഞ്ചിന് ആരംഭിച്ച്, പ്രശസ്തമായ മറ്റ് വിവിധ ക്ഷേത്ര ദർശനങ്ങളും ഉൾപ്പെടുത്തിയാണ് യാത്ര. കൊല്ലം, കൊട്ടാരക്കര യൂണിറ്റുകളിൽ നിന്ന് ഏഴു വീതവും കരുനാഗപ്പള്ളിയിൽ നിന്ന് അഞ്ചും പത്തനാപുരം, ചടയമംഗലം ഡിപ്പോകളിൽ നിന്ന് മൂന്നു വീതവും കുളത്തുപ്പുഴ, ചാത്തന്നൂർ ഡിപ്പോകളിൽ നിന്ന് ഓരോ ട്രിപ്പുകളുമാണ് ഒരുക്കിയിട്ടുള്ളത്. ബസ് ചാർജ്, താമസം എന്നിവ ഉൾപ്പെടുന്നതാണ് പാക്കേജ്. അന്വേഷണങ്ങൾക്ക് :കൊല്ലം - 9495440444, കൊട്ടാരക്കര -95671 24271, കരുനാഗപ്പള്ളി- 99612 22401, പത്തനാപുരം - 75618 08856, ചടയമംഗലം -99615 30083 , പുനലൂർ - 94954 30020, ചാത്തന്നൂർ -9947015111, കുളത്തുപ്പുഴ -8921950903.
.jpg)

