കാസർകോട് യൂണിറ്റിൽ നിന്നും കെ.എസ്.ആർ.ടി.സി ഉല്ലാസ യാത്ര

ksrtc
ksrtc

 
കാസർകോട് : കെ.എസ്.ആർ.ടി.സി യുടെ ബഡ്ജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട് കാസർകോട് യൂണിറ്റിൽ നിന്നും മെയ് എട്ടിന് കൊച്ചി നെഫെർറ്റിറ്റി ആഢംബര ക്രൂയിസ് കപ്പലിലേക്ക് ഒരു ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു.

രസകരമായ ഗെയിമുകൾ, ലൈവ് മ്യൂസിക്, ബുഫെ ഡിന്നർ, മ്യൂസിക് വിത്ത് ഡാൻസ്, അപ്പർ ഡക്ക് ഡി.ജെ, വിഷ്വലൈസിംഗ് എഫക്ട്‌സ്, കുട്ടികളുടെ കളിസ്ഥലം, തീയേറ്റർ എന്നിവ കപ്പലിനുള്ളിൽ സജ്ജമാക്കിയിട്ടുണ്ട്. അഞ്ച് മണിക്കൂർ അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഉതകുന്നതാണ് നെഫെർറ്റിറ്റി യാത്ര. മട്ടാഞ്ചേരി പാലസ്, സിനഗോഗ് എന്നീ സ്ഥലങ്ങൾ കൂടി ഉൾപ്പെടുന്നതാണ് ടൂർ പാക്കേജ്. ഫോൺ- 9447547154, 8848678173.

Tags