കഴിഞ്ഞവർഷം വിനോദസഞ്ചാരികളിലൂടെ കാസർകോട് ജില്ലയിലെത്തിയത് 397 കോടിയോളം രൂപ

kasargod
kasargod

ഉദുമ: കഴിഞ്ഞവർഷം വിനോദസഞ്ചാരികളിലൂടെ കാസർകോട് ജില്ലയിലെത്തിയത് 397 കോടിയോളം രൂപ. വിനോദസഞ്ചാരവകുപ്പിന് ലഭ്യമായ കണക്കുകൾ പ്രകാരം 2024 ഡിസംബർ 31 വരെ ജില്ലയിലെത്തിയ വിനോദസഞ്ചാരികളിലൂടെ ജില്ല നേടിയ തുകയാണിത്. അതേസമയം രാവിലെയെത്തി സ്ഥലങ്ങൾ കണ്ട് വൈകുന്നേരം മടങ്ങുന്നവരുടെ എണ്ണവും അവർ ജില്ലയിൽ ചെലവിടുന്ന തുകയും ഈ കണക്കിൽ പെടുന്നില്ല. വിദേശസഞ്ചാരികളിലൂടെ കഴിഞ്ഞവർഷം 33 കോടി രൂപ ജില്ലയ്ക്ക് വരുമാനം ലഭിച്ചപ്പോൾ ആഭ്യന്തരസഞ്ചാരികൾ, 364 കോടി രൂപയാണ് എത്തിച്ചത്.

tRootC1469263">

അതേസമയം 3,775 വിദേശസഞ്ചാരികളും 2,84,865 ആഭ്യന്തരസഞ്ചാരികളും 2024-ൽ ജില്ലയിലെത്തി. ആഭ്യന്തരസഞ്ചാരികളുടെ എണ്ണം 2023-നെക്കാൾ കുറവാണ്. കഴിഞ്ഞവർഷം 2.92 ലക്ഷം ആഭ്യന്തരസഞ്ചാരികളെത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2023-ൽ 2291 വിദേശസഞ്ചാരികൾ നാട് കാണാനെത്തിയിരുന്നു. അതിനാൽ, അവരിലൂടെയുള്ള വരുമാനം ഈ കണക്കിൽ പെടുന്നില്ല. താമസസ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിനോദസഞ്ചാരവകുപ്പ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിടുന്നതെന്ന് ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ വ്യക്തമാക്കി.

Tags